INDIANEWSTop News

കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ ശക്തി തെളിയിച്ചു, ഇനിയും ജാഗ്രത വേണം: മോദി

ന്യൂഡല്‍ഹി:രാജ്യത്ത് രോഗമുക്തി നിരക്ക് കൂടുതലും രോഗികളുടെ എണ്ണം കുറവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നിരവധി പേരുടെ ജീവന്‍ രക്ഷിക്കാന്‍ ഇന്ത്യക്കായി. കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ ശക്തി തെളിയിച്ചെന്നും മോദി പറഞ്ഞു.

എന്നാല്‍ കോവിഡ് അവസാനിച്ചെന്ന് പറഞ്ഞ് നിസാരവത്കരിക്കാന്‍ കഴിയുന്ന സമയം ആയിട്ടില്ല. വാക്‌സിന്‍ ലഭ്യമാകുന്നത് വരെ കോവിഡ് പ്രതിരോധം ഇതേരീതിയില്‍ തുടരണം. സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണ്. ഇന്ത്യയിലും വാക്‌സിന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവുകയാണ്. ചിലത് അതിന്റെ അവസാന ഘട്ടത്തിലാണ്. ഉത്സവ കാലങ്ങളില്‍ ജാഗ്രത വേണം. ചെറിയ അശ്രദ്ധ നമ്മുടെ സന്തോഷം കെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അഞ്ചു സുപ്രധാന പ്രസ്താവനകള്‍

1- ജീവിക്കാനായി നാം പതിയെ വീണ്ടും പുറത്തിറങ്ങിത്തുടങ്ങിയിരിക്കുന്നു. ആഘോഷങ്ങളാണ് മുമ്പില്‍. എന്നാല്‍ ലോക്ക്ഡൗണ്‍ മാത്രമേ അവസാനിച്ചിട്ടുള്ളൂ, വൈറസ് പോയിട്ടില്ല എന്ന് ഓര്‍ക്കണം. അതിപ്പോഴും ഭീഷണിയായി തുടരുകയാണ്.

2- കോവിഡിനെ വലിയ അളവില്‍ നാം പ്രതിരോധിച്ചിട്ടുണ്ട്. നമ്മുടെ രോഗമുക്തി നിരക്ക് ലോകത്ത് തന്നെ ഏറ്റവും ഉയര്‍ന്നതാണ്. മരണനിരക്ക് താഴ്ന്നതും. പത്തുലക്ഷത്തില്‍ 83 പേരേ മരണത്തിന് കീഴടങ്ങിയിട്ടുള്ളൂ. മറ്റു രാഷ്ട്രങ്ങളില്‍ പത്തു ലക്ഷത്തില്‍ 600 ആണ് മരണം.

3- നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ അസാധാരണമായ സേവനമാണ് രാജ്യത്തിനു വേണ്ടി ചെയ്തു കൊണ്ടിരിക്കുന്നത്. നമ്മളും കഴിയുന്ന കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഈയിടെ കണ്ട ചില വീഡിയോകളില്‍ ആളുകള്‍ മുന്‍കരുതലില്‍ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ലെന്ന് തോന്നുന്നു.

4-നിരുത്തരവാദപരമായാണ് ആളുകള്‍ വീഡിയോയില്‍ പെരുമാറുന്നത്. അവര്‍ ഉപദേശങ്ങള്‍ കേള്‍ക്കുന്നില്ല. ഇത് സംഭവിക്കാന്‍ പാടില്ല.

5- കാര്യങ്ങള്‍ സാധാരണഗതിയില്‍ ആയി എന്ന് ചിന്തിക്കരുത്. വേണ്ടത്ര മുന്‍കരുതല്‍ സ്വീകരിക്കാതിരിക്കുന്നത് നിങ്ങളുടെ കുടുംബം, വീട്ടിലെ കുട്ടികള്‍, മുതിര്‍ന്നവര്‍ എന്നിവരെ അപകടപ്പെടുത്തുന്നതാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close