INDIANEWS

‘കോവിഡ് പ്രതിരോധത്തില്‍ കേരളത്തിന് മാതൃക ഡല്‍ഹി’: സച്ചിദാനന്ദന്‍

ന്യൂഡല്‍ഹി: കോവിഡിനെ നേരിടുന്നതില്‍ കേരളം ഡല്‍ഹിയെ കണ്ടു പഠിക്കണമെന്നു കവി കെ. സച്ചിദാനന്ദന്‍. കേരളത്തില്‍ കണ്ടതില്‍നിന്നും വ്യത്യസ്തമായി ഒറ്റപ്പെടലിന്റെ സാഹചര്യങ്ങളില്‍ പരസ്പരം സഹായിക്കാനുള്ള തോന്നലും സന്നദ്ധതയും സഹാനുഭൂതിയുമൊക്കെ ഡല്‍ഹിയിലുണ്ടെന്നും കോവിഡിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ അനാവശ്യഭീതി പരത്തുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചു.

‘മഹാമാരിയെ നേരിടുന്നതില്‍ കേരളത്തിലെയും ഡല്‍ഹിയിലെയും സമീപനങ്ങള്‍ തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ അതു സര്‍ക്കാരുകളുടെ മനോഭാവത്തിലാണോ ജനങ്ങളുടേതാണോ എന്നെനിക്കറിയില്ല. ഡല്‍ഹിയില്‍ കൂടുതല്‍ ശാന്തത തോന്നുന്നു. എനിക്കു മാത്രമല്ല, ഇവിടെയുള്ള എല്ലാവര്‍ക്കും. ഇവിടെ രോഗമുണ്ടെങ്കിലും കേരളത്തിലേതു പോലെ ഭയപ്പാടില്ല. ഇവിടെയുള്ളവരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയുമൊക്കെ ചെയ്യുന്നു. ആവശ്യത്തിനു പുറത്തുപോവുന്നു. മുന്‍കരുതലുണ്ടെങ്കിലും ആര്‍ക്കും ഭയമോ ഭീതിയോ ഇല്ല’ -സച്ചിദാനന്ദന്‍ കുറിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close