INDIANEWS

കോവിഡ് പ്രതിരോധത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

ലഖ്നൗ: കോവിഡ് പ്രതിരോധത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ). യു.പി സർക്കാർ സ്വീകരിച്ച നടപടികൾ മറ്റുസംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്നതാണെന്ന് ഡബ്ല്യൂ.എച്ച്.ഒ പ്രസ്താവനയിൽ വ്യക്തമാക്കിയതായി പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താനുള്ള നടപടികൾ ശക്തമാക്കിയ യു.പി സർക്കാരിന്റെ നടപടികൾ മാതൃകാപരമാണെന്ന് ലോകാരോഗ്യ സംഘടനയിടെ രാജ്യത്തെ പ്രതിനിധി റോഡ്രിക്കോ ഓഫ്രിൻ അഭിപ്രായപ്പെട്ടു.

കോവിഡ് പ്രതിരോധത്തിനും ഹൈ റിസ്ക് കോൺടാക്ടുകൾ കണ്ടെത്തുന്നതിനും യു.പി സർക്കാർ പ്രാധാന്യം നൽകി. ഹൈ റിക്സ് കോണ്ടാക്ടുകൾ കണ്ടെത്താൻ 70,000ത്തിലധികം ആരോഗ്യ പ്രവർത്തകരാണ് സംസ്ഥാനത്തുടനീളം മുൻനിരയിൽനിന്ന് പ്രവർത്തിച്ചത്. മഹാമാരിയെ നിയന്ത്രിക്കുന്നതിനുള്ള പ്രധാന നടപടികളിലൊന്നാണ് സമ്പർക്ക പട്ടിക തയ്യാറാക്കൽ. മികച്ച പരിശീലനം നേടിയ ആരോഗ്യ പ്രവർത്തകരാണ് അതിനായി മുന്നിട്ടിറങ്ങിയതും നിരീക്ഷണം നടത്തിയതും. രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങൾക്ക് ലോകാരോഗ്യ സംഘടന സാങ്കേതിക സഹായവും പരിശീലനവും നൽകിയിട്ടുണ്ട്. ഇതിന്റെ ഫലമായി 75 ജില്ലകളിലെയും ഹൈ റിക്സ് കോണ്ടാക്ടുകളെ കണ്ടെത്തുന്നതിനും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനും കഴിഞ്ഞുവെന്നും ഡബ്ല്യൂഎച്ച്ഒ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close