Breaking NewsKERALATrending

കോവിഡ് പ്രതിരോധപ്രവര്‍ത്തന ചുമതല്‍ പോലീസിന് : നിലപാട് മയപ്പെടുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സംഭവിച്ച പാളിച്ചകള്‍ തിരുത്തുന്നതിനായി ഇനിയുള്ള ദിനങ്ങളില്‍ രോഗികളുടെ സമ്പര്ക്കപട്ടിക തയാറാക്കുകയും ,ഒപ്പം കന്‍റൈന്‍മെന്‍റ് സോണ്‍ തീരുമാനിക്കുകയും ചെയ്യുന്ന ചുമതല ആരോഗ്യവകുപ്പിലെ ജീവനക്കാരില്‍നിന്നും എടുത്തു മാറ്റി പോലീസിന് നല്‍കനുള്ള സര്‍ക്കാര്‍തീരുമാനത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്ന്ന് സര്‍ക്കാര്‍ നിലപ്പാട് മയപ്പെടുത്തി .ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിഷേധത്തെ കുറിച്ചു മീഡിയ മ൦ഗള൦ വാര്‍ത്ത നല്കിയിരുന്നു .ഇത്തരം വര്‍ത്തകളോട് ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ച മുഖ്യമന്ത്രി, സര്‍ക്കാരിന് ആരോഗ്യപ്രവര്‍ത്തകരെ ഒഴിവാക്കി ഈ കാര്യത്തില്‍ മുന്നോട്ടുപോകുന്ന നിലപാടില്ലെന്നും ,സമ്പ്ര്‍ക്കപട്ടിക തയാറാക്കുന്ന പ്രക്രിയയില്‍ ആരോഗ്യവകുപ്പിനെ സഹായിക്കാന്‍ പോലീസിന്റെ കാര്യപ്രാപ്തി ഉപ്യോഗിക്കാന്‍ മാത്രമാണു സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .കഴിഞ്ഞ ആറുമാസത്തെ കഠിനമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബുദ്ധിമുട്ടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഒരു സഹായം എന്നനിലയിലാണ് പോലീസിന്റെ സേവനം ഉപയോഗിക്കാന്‍ തീരുമാനിച്ചെതെന്നും മുഖ്യമന്ത്രിയെ കൂട്ടിച്ചേര്‍ത്തു .ഇന്നലെ കോവിദ്പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പോലീസിനെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതിനെ തുടര്‍ന്നു സ൦സ്ഥാനതല ചുമതലക്കാരനായി ഐജി വിജയ്സാക്കാരെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നു .ഇതിനെ തുടര്‍ന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെഅമര്‍ഷം രേഖപ്പെടുത്തിയത് .ഇതിനെകുറിച്ചുള്ള വര്‍ത്തയോട് പ്രതികരിക്കുകയിരുന്നു മുഖ്യമന്ത്രി.

Show More

Related Articles

Back to top button
Close