KERALA
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുള്ള ഉന്നതതലയോഗം നടത്തിയത് ഓണ്‍ലൈനിലൂടെ

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുള്ള ഉന്നതതലയോഗം ഓണ്‍ലൈനായി നടന്നു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹ്റയാണ് യോഗത്തിന്റെ അധ്യക്ഷത വഹിച്ചത്. ഹെഡ് ക്വാര്‍ട്ടേഴ്സ് എഡിജിപിയും ഐജിയും കൊച്ചി പോലീസ് കമ്മീഷണറും പോലീസ് ആസ്ഥാനത്തുനിന്ന് ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു. ഇന്റെലിജന്‍സ് എടിജി ,സോണ്‍ ഐജിമാര്‍, റെയ്ജ് ഡി ഐ ജിമാര്‍ , ജില്ലാ പോസീസ് മേധാവിമാര്‍ എന്നിവര്‍ അവരവരുടെ ഓഫീസില്‍ നിന്നുമാണ് ഓണ്‍ലൈനായി ചേര്‍ന്നത്.