INDIANEWS

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും കുടിയേറ്റത്തൊഴിലാളികള്‍ക്കായി കേരളത്തില്‍നിന്നും അന്യസംസ്ഥാനങ്ങിലേക്ക് ബസ് സര്‍വ്വീസ്

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി നിലനില്‍ക്കുമ്പോഴും റെയില്‍വേ പോലുള്ള പൊതുഗതാഗതത്തിന്റെ അഭാവത്തിലും കേരളത്തിലേക്കുള്ള അഥിതി തൊഴിലാളികളുടെ പ്രവാഹം കുറഞ്ഞിട്ടില്ല. പശ്ചിമ ബംഗാളില്‍ നിന്നും ഉത്തരേന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും പ്രതിദിനം 50 ഓളം ബസുകള്‍ കേരളത്തിലേക്ക് എത്തുന്നുണ്ട്. കുടിയേറ്റതൊഴിലാളികളെ തിരിച്ചുകൊണ്ടുവരാനാണ് ഈ ബസുകള്‍ തൊഴിലുടമകള്‍ ബംഗാളിലേക്കോ മറ്റ് ഭാഗങ്ങളിലേക്കോ കേരളത്തില്‍ നിന്ന് അയക്കുന്നത്. ”ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ നിന്ന് കേരളത്തിലേക്ക് പ്രതിദിനം 50 ബസുകളെങ്കിലും ഇത്തരത്തിലെത്തുന്നുണ്ട്.കോവിഡ് മഹാമാരിമൂലം അനിശ്ചിതത്വത്തിലായിരുന്ന നിര്‍മ്മാണ മേഖല പുനരുജ്ജീവിക്കുന്നതിന്റെ തെളിവായി ഇത് വിലയിരുത്തപ്പെടുന്നു. ഇത്തരം ബസ് സര്‍വ്വീസിന് തൊഴിലുടമകള്‍ക്ക് നല്ല പണവും ചിലവാകുന്നുണ്ട്. മുര്‍ഷിദാബാദില്‍ നിന്ന് കേരളത്തിലേക്കുള്ള ഒരു യാത്രയ്ക്ക് ഒരു ബസിന്് രണ്ട് ലക്ഷം രൂപ വരെ ചിലവാകുന്നുണ്ട്.. എന്നാല്‍ ഇപ്പോള്‍ ചെന്നൈയ്ക്കും തിരുവനന്തപുരത്തിനുമിടയില്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ച ശേഷം 1.6 ലക്ഷം രൂപയ്ക്ക് സര്‍വീസ് നടക്കുന്നുണ്ട്. ബംഗാളില്‍ നിന്ന് കേരളത്തിലേക്ക് ഇത്തരത്തില്‍ ഒരു യാത്രക്കാരന്‍ എത്താന്‍് 4500 രൂപയോളം ചിലവ് വരുന്നതിനാല്‍, ധാരാളം തൊഴിലുടമകള്‍ ഫ്ലൈറ്റ് വഴിയും തൊഴിലാളികളെ കൊണ്ടുവരുന്നുണ്ടെന്ന് ബസ് ഓപ്പറേറ്റര്‍മാര്‍ പറയുന്നു.
കേരളത്തില്‍ കോവിഡ് അതി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലേക്ക് നല്‍കുന്നത്. എന്നാല്‍ കുടിയേറ്റത്തൊഴിലാളികളുടെ വരവിനെ കുറിച്ച് സംസ്ഥാന സര്‍ക്കാരിനു കൃത്യമായ കണക്കുകളില്ല. കുടിയേറ്റക്കാരുടെ വിവരങ്ങല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ല. അന്യസംസ്ഥാന തൊഴിലാളികളുടെ വരവിനെ കുറിച്ചുള്ള ഓര്‍ഡിനന്‍സ് സംസ്ഥാന സര്‍ക്കാര്‍ പാസ്സാക്കിയാല്‍ ഈ രീതിക്കുമാറ്റം വരുമെന്നും കരുതപ്പെടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close