INDIANEWS

കോവിഡ് പ്രതിസന്ധി; ബാലവേല വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍


ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിമൂലം ഇന്ത്യ, ബ്രസീല്‍, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടെ ദശലക്ഷക്കണക്കിന് കുട്ടികള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച് ബാലവേല ചെയ്യാന്‍ ഇറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐഎല്‍ഒ), യുണിസെഫ് എന്നിവയാണ് റിപ്പോര്‍ട്ട് പുറത്തു വന്നത്. 2000 മുതല്‍ ബാലവേലയില്‍ വളരെ കുറവ് സംഭവിച്ചിരുന്നു. ഏകദേശം 94 ദശലക്ഷം കുട്ടികള്‍ ഇക്കാലയളവില്‍ ബാലവേലയില്‍ നിന്നും വിദ്യാഭ്യാസത്തിലേക്ക് തിരിച്ചു വന്നിരുന്നു. എന്നാല്‍ കോവിഡ് മഹാമാരിമൂലം ബാലവേലയില്‍ വന്‍ വര്‍ദ്ധനവുണ്ടാകും. കോവിഡ് മൂലമുള്ള ലോക്ഡൗണ്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടല്‍ തുടങ്ങിയവ ലോകത്താകമാനം വിദ്യാര്‍ത്ഥികളെ ബാധിക്കുന്നുണ്ട്. ഇത് ബാല വേലയ്ക്കുമുള്ള കാരണമാകുന്നു. ഇനി രോഗവ്യാപനം കുറഞ്ഞ് വിദ്യാലയങ്ങള്‍ തുറന്നാലും മാതാപിതാക്കള്‍ക്ക് കുട്ടികളെ സ്‌കൂളില്‍ വിടാന്‍ കഴിയാതെ വരും. സാമ്പത്തിക നില തകര്‍ന്നതു തന്നെകാരണം. യൂനിസെഫിന്റെ ഇന്ത്യയിലെ ശിശു സംരക്ഷണ മേധാവി സോളേഡാഡ് ഹെറെറോയുടെ അഭിപ്രായത്തില്‍ 2011 മുതല്‍ സെന്‍സസ് പ്രകാരം 5-14 വയസ്സ് പ്രായമുള്ള 259.6 ദശലക്ഷം കുട്ടികള്‍ ബാലവേല ചെയ്യുന്നുണ്ട്.
2001 മുതല്‍ ബാലവേലയില്‍ 2.6 ദശലക്ഷം കുറവുണ്ടായി. ഗ്രാമീണ മേഖലകളാണ് കൂടുതലും കുറയുന്നത്. ആണ്‍കുട്ടികളെക്കാളേറെ പെണ്‍കുട്ടിളാണ് ഇത്തരത്തില്‍ ബാലവേലയ്ക്ക് നിര്‍ബന്ധിതരാകുക. വിദ്യാഭ്യാസത്തേക്കാളേറെ വീട്ടുപണികളും കൃഷിപ്പണികളും ചെയ്യാന്‍ നിര്‍ബന്ധിതരാകും. സ്‌കൂള്‍ തുറന്നശേഷം വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്തുന്നുണ്ടെന്ന് അധികാരികള്‍ ഉറപ്പുവരുത്തുകയും അവരെ സ്‌കൂളിലേക്കു കൊണ്ടുവരാനുള്ള സജീവമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്താല്‍ മാത്രമേ ബാലവേല കുറയ്ക്കാനാവൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close