INDIANEWS

കോവിഡ് പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ ആര്‍ബിഐ ഗവര്‍ണ്ണര്‍ ശക്തികാന്ത ദാസ് ഇന്ന് പതിവ് തെറ്റിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യ്തു

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ ആര്‍ബിഐ ഗവര്‍ണ്ണര്‍ ശക്തികാന്ത ദാസ് ഇന്ന് പതിവ് തെറ്റിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യാന്‍ എത്തി. കോവിഡ് പ്രതിസന്ധിയില്‍ ലോകം ആടിയുലയുമ്പോള്‍ പതിവുകള്‍ തെറ്റിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു. സംസ്ഥാനങ്ങള്‍ക്ക് മൂന്ന് മാസക്കാലത്ത് ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം ഉപയോഗിക്കാവുന്ന ദിനങ്ങളുടെ എണ്ണം 36 ല്‍ നിന്ന് 50 അക്കി ഉയര്‍ത്തി. സംസ്ഥാനങ്ങളെല്ലാം തന്നെ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഈ നടപടിയെന്ന് വ്യക്തം.

കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ സംവിധാനങ്ങളും സൗകര്യങ്ങളും ഒരുക്കാന്‍ 50,000 കോടിയുടെ വായ്പ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിരിക്കുന്നു. വാക്‌സിന്‍ നിര്‍മ്മാതാക്കള്‍, വാക്‌സിന്‍ ഇറക്കുമതിക്കാര്‍, പത്തോളജി ലാബുകള്‍, ആസ്പത്രികള്‍ എന്നീ ആരോഗ്യ മേഖലയിലെ സേവനദാതാക്കള്‍ക്ക് സഹായം കിട്ടും. റിപ്പോ നിരക്കില്‍ നല്‍കുന്ന ഈ വായ്പയെ മുന്‍ഗണനാ വായ്പയായി കണക്കാക്കും. ജി സാപ്പ് ഒന്നിന്റെ ഭാഗമായി 35,000 കോടിയുടെ സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ ആര്‍ബിഐ വാങ്ങും. മെയ് 20 എന്ന തിയ്യതിയും ഇതിനായി പ്രഖ്യാപിച്ചു. സമ്പദ് രംഗത്ത് പണക്ഷമത ഉറപ്പാക്കുകയാണ് ഈ നടപടിയുടെ ലക്ഷ്യം. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ നല്‍കുന്ന വായ്പകള്‍ക്ക് മുന്‍ഗണനാ വായ്പയുടെ ആനുകൂല്യങ്ങള്‍ കിട്ടും. മാര്‍ച്ച് 31, 2022 വരെ ഈ ആനുകൂല്യം കിട്ടും.

വായ്പാ പുന:സംഘടനയ്ക്ക് മാര്‍ച്ചില്‍ അപേക്ഷ നല്‍കാതിരുന്ന 25 കോടി വരെയുള്ള വായ്പകള്‍ക്ക് സപ്തംബര്‍ 30 വരെ അതിനുള്ള സൗകര്യം നീട്ടി നല്‍കിയിട്ടുണ്ട്. ചെറുകിട കച്ചവടക്കാരുടെയും ചെറുകിട, ഇടത്തരം സംരംഭകരുടെയും പ്രവര്‍ത്തന മൂലധന പരിധി നിശ്ചയിച്ച് നടപടി സ്വീകരിക്കാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുമുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close