KERALA

കോവിഡ് പ്രതിസന്ധി, ലോഡ്ജുകള്‍ വില്‍ക്കാന്‍ പരസ്യം നല്‍കി ഉടമകള്‍

തൃശ്ശൂര്‍: കോവിഡിനെയും ലോക്ഡൗണിനെയും തുടര്‍ന്ന് പ്രതിസന്ധിയിലായ പല മേഖലകളും ഇനിയും ഉണര്‍ന്നുതുടങ്ങിയിട്ടില്ല. ഗുരുവായൂരിലേത് ഉള്‍പ്പെടെയുള്ള പല ലോഡ്ജ്, ഹോട്ടല്‍ ഉടമകളും പ്രതിസന്ധിയിലാണ്. ഇവിടെ ലോഡ്ജുടമകള്‍ പലരും സ്ഥാപനം വില്‍ക്കാന്‍ പരസ്യം നല്‍കിക്കഴിഞ്ഞു. പത്തിലേറെ ലോഡ്ജുകളാണ് ഇങ്ങനെ ഗുരുവായൂരില്‍ വില്‍ക്കാനുള്ളതെന്ന് ലോഡ്ജ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.ജില്ലയില്‍ ആകെയുണ്ടായിരുന്ന മൂവായിരം ഹോട്ടലുകളില്‍ എഴുപത് ശതമാനത്തോളം മാത്രമേ ഇപ്പോഴും തുറന്ന് പ്രവര്‍ത്തിക്കുന്നുള്ളൂ. അതായത് 900 ഹോട്ടലുകള്‍ ഇനിയും തുറന്നിട്ടില്ല. ഇതില്‍ ഏറിയപങ്കും ഇനി തുറക്കാന്‍ സാധ്യതയില്ലെന്ന് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഹോട്ടലുകളില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ 70 ശതമാനവും ഉത്തരേന്ത്യക്കാരായിരുന്നു. തൊഴില്‍ നഷ്ടത്തെയും ലോക്ഡൗണിനെയും തുടര്‍ന്ന് മടങ്ങിയ ഇവരില്‍ 30 ശതമാനം മാത്രമേ ഇപ്പോഴും തിരിച്ചുവന്നിട്ടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close