INSIGHTMoviesNEWS

കോവിഡ് പ്രോട്ടോക്കോളില്‍ നിറം മങ്ങി ഗോവ ഫിലിം ഫെസ്റ്റിവല്‍

മീഡിയ മംഗളത്തിന് വേണ്ടി ഗോവയില്‍ നിന്ന് പ്രമുഖ ചലച്ചിത്ര നിരൂപകനും എഴുത്തുകാരനും സംവിധായകനുമായ വിജയകൃഷ്ണന്‍

പനാജി:ഇത്തവണ ഗോവ ഫിലിം ഫെസ്റ്റിവെല്ലില്‍ വരണ്ട എന്നു തന്നെയാണ് കരുതിയിരുന്നത്.കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ പാലിച്ച് കാണേണ്ട എന്നതുത്തന്നെയായിരുന്നു.ഐഎഫ്എഫ്‌കെയും ഐഎഫ്എഫ്‌ഐ തമ്മിലുള്ള ഒരു പ്രധാന വ്യത്യാസം ഐഎഫ്എഫ്‌കെ നടത്തപ്പെടുന്നത് യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെയാണ്.അവിടെ ചിത്രങ്ങള്‍ തിക്കിലും തിരക്കിലും പെട്ട് കാണുമ്പോള്‍ സമാധാനമായി ചിത്രത്തെ ആസ്വദിച്ചു കാണാന്‍ ആണ് ഐഎഫ്എഫ്‌ഐ അവസരം ഒരുക്കുന്നത്.ഇവിടെയെത്തിയാല്‍ വളരെ സുന്ദരമായി സിനിമ കാണാം എന്നത് തന്നെയാണ് ഏതൊരാളെയും
ഐഎഫ്എഫ്‌ഐയിലേക്ക് അടുപ്പിക്കുന്നതും.എന്നാല്‍ അത് ഇത്തവണ നടക്കുമോ എന്നൊരു സംശയം മറ്റുള്ളവരെപ്പോലെ എനിക്കും ഉണ്ടായിരുന്നു.പക്ഷെ വന്നപ്പോള്‍ ഉള്ളിലുണ്ടായിരുന്ന ചിന്താഗതിയെല്ലാം ആഖെ മാറിമാറി മറിയുകയാണ് ചെയ്തത്.ഞാന്‍ ഇന്ന് ഇവിടെയെത്തിപ്പെട്ടതും തികച്ചും യാഥാര്‍ച്ഛികമായാണ്.എന്റെ മകനും അവന്റെ സുഹൃത്തും കാറില്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ പൊതുഗതാഗതം ഒഴിവാക്കമല്ലോ എന്നു കരുതിയാണ് ഞാനും ഇവിടേക്കുള്ള യാത്രയ്ക്ക് ഒരുങ്ങിയത്.

വിജയകൃഷ്ണനും മകനും സംസ്കൃത സിനിമ ഭഗവദ്ദജ്ജുഗത്തിന്റെ സംവിധായകനുമായ യദുവും ഗോവ മേളപ്പറമ്പിൽ

ഇവിടെയെത്തിയപ്പോള്‍ തെല്ലൊരു നിരാശ അനുഭവപ്പെട്ടിരുന്നു.കാരണം ഗോവ ഫിലിം ഫെസ്റ്റ് എന്നത് എല്ലാ്കകാലത്തും ഒരു ഉത്സവംതന്നെയാണ്.നഗരത്തില്‍ അരങ്ങേറുന്നതില്‍ നിന്നും വ്യത്യസ്തമായി ഒരു വശത്ത് കൂടി മാണ്ഡോവി നദി ഒഴുകുന്നു,മറു കരയില്‍ അടുത്തടുള്ള തീയറ്ററു കളും ഫെസ്റ്റിവെല്ലിന്റെ ഒരുക്കങ്ങളും നടക്കുന്നു.ഇവിടെ അല്പം ദൂരെയുള്ളത് കലാ അക്കാഡമി എന്ന തീയറ്ററാണ്.അവിടേക്ക് ഇടവേളകളില്‍ നടക്കാവുന്ന ദൂരം മാത്രമാണ് ഉള്ളത്.എന്നാല്‍ ഒരു ഉത്സാവാന്തരീക്ഷം തീരെ ഇല്ലാതെ ആയിരിക്കുന്നു.സ്റ്റോളുകളില്ല , ഒട്ടും ജനതിരക്കില്ല.എല്ലാം മാറിയിരിക്കുന്നു.

കോവിഡ് പ്രൊട്ടോക്കോള്‍ എല്ലാം പാലിച്ചാണ് ഇത്തവണത്തെ ഉത്സവം.കഴിഞ്ഞ തവണ കണ്ട പ്രായം ആയ ആരെയും ഇത്തവണ കാണാന്‍ ഇല്ല,അവരെല്ലാം അകന്നു നില്‍ക്കുകയാണ്.കേരളത്തില്‍ നിന്നാണ് എല്ലാത്തവണയും ആളുകള്‍ കൂടുതല്‍ ഇവിടേക്ക് എത്തിച്ചേരുന്നത്.എങ്കില്‍പോലും കേരളത്തില്‍ നിന്ന് ആളുകള്‍ കുറച്ചൊക്കെ എത്തിയിട്ടുണ്ടെങ്കിലും പതിവ് ചില മുഖങ്ങള്‍ ഇത്തവണ കാണാന്‍ ഇല്ലായെന്നത് നിരാശ തന്നെയാണ്.ഇവിടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന രീതി ഐഎഫ്എഫ്‌കെ യ്ക്ക് മാത്രകയാക്കാവുന്നതാണ്.ഒന്നിടവിട്ടുള്ള തീയറ്ററുകള്‍,ഒന്നിടവിട്ടുള്ള ഇരിപ്പിടങ്ങള്‍ എന്നിവ.അടുത്തടുത്തുള്ള സീറ്റുകളില്‍ ഇരിക്കാതെ ഇരിക്കാന്‍ ഒന്നിടവിട്ട സീറ്റുകളില്‍ ഒരു പേപ്പര്‍ ബാന്റുകള്‍ കെട്ടിയിരിക്കുന്നു.ഐഎഫ്എഫ്‌കെയില്‍ കോവിഡ്‌ടെസ്റ്റ് നടത്തി പാസ്സ് കൊടുക്കുക എന്നത് എത്രത്തോളം പ്രാക്ടിക്കല്‍ ആണെന്ന് എനിക്ക് സംശയമുണ്ട്.അത് ചിലപ്പോള്‍ രണ്ട് ദിവസം കഴിയുമ്പോള്‍ പോസിറ്റിവ് ആകാമല്ലോ?ഇവിടെ തെര്‍മല്‍ സ്്കാനിംഗും സാനിറ്റൈസറും ഓരോരുത്തര്‍ക്കും നല്‍കുന്നു. അഞ്ചും ആറും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് മൂന്ന് എന്ന എണ്ണത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു.

ഇടവേളകള്‍ അധികമായിരിക്കുന്നു.കോവിഡ് കാലത്തെ നല്ലൊരു ചിത്ര പ്രദര്‍ശനം എന്ന് ഇതിനെ വിശേഷിപ്പിക്കാന്‍ ആണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close