കണ്ണൂര്‍: കോവിഡ് ബാധയില്‍ കേരളത്തില്‍ മൂന്നാമത്തെ മരണവും റിപ്പോര്‍ട്ട് ചെയ്തു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി മെഹറൂഫ് എന്ന 71 കാരനാണ് മരണമടഞ്ഞത്. ഗുരുതരമായ അവസ്ഥയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നില നിര്‍ത്തിയിരുന്ന ഇദ്ദേഹത്തിന്റെ മരണം ഇന്ന് രാവിലെ 7.10 ന് സ്ഥിരീകരിക്കുകയായിരുന്നു. 23 പനിയും ജലദോഷവും തലശ്ശേരി മെഡിക്കല്‍ സെന്ററില്‍ നിന്നും മരുന്നു വാങ്ങി വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് 30 ാം തീയതി വരെ വീട്ടില്‍ കഴിഞ്ഞെങ്കിലും 31 ാം തീയതി ആരോഗ്യനില വഷളായതോടെ കണ്ണൂര്‍ മിംസ് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയി. ഇവിടെ ചികിത്സ നടക്കുന്നതിനിടയില്‍ ആരോഗ്യം വീണ്ടും വീണ്ടും മോശയായി. പ്രമേഹവും ഹൃദ്രോഗവും ഉണ്ടായിരുന്ന ഇദ്ദേഹത്തിന്റെ രണ്ടു വൃക്കകളും തകരാറിലായി. പിന്നീട് നിമോണിയ കൂടി പിടിപെട്ടതോടെയാണ് സ്രവം പരിശോധനയ്ക്ക് വിട്ടതും കോവിഡ് സ്ഥിരീകരിച്ചതും. ആരോഗ്യം തീരെ മോശമായ സ്ഥിതിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. എന്നാല്‍ കഴിഞ്ഞ നാലു ദിവസമായി ഡോക്ടര്‍മാര്‍ കിണഞ്ഞ് ശ്രമിച്ചിട്ടും ആരോഗ്യം വീണ്ടും വീണ്ടും വഷളാകുകയും ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയും ആയിരുന്നു.
മെഹ്റൂഫിന് എവിടെ നിന്നുമാണ് രോഗബാധ ഉണ്ടായതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇദ്ദേഹം വിദേശത്ത് പോവുകയോ വിദേശികളുമായി സമ്പര്‍ക്കപ്പെടുകയോ ചെയ്തിട്ടില്ല. മാഹി സ്വദേശി ആയിരുന്നെങ്കിലും ഇദ്ദേഹം കൂടുതല്‍ സഹകരിച്ചിരുന്നത് കണ്ണൂരില്‍ ആയിരുന്നു. ലോക്ഡൗണിന് മുമ്പ് ന്യൂമാഹി, ചൊക്ളി പഞ്ചായത്തില്‍ 17 നും 21 നും ഇടയില്‍ പല സമയങ്ങളിലായി യാത്ര ചെയ്യുകയുണ്ടായി. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ മറ്റൊരാള്‍ക്കൊപ്പം ബൈക്കില്‍ പോകുകയും 17 പേര്‍ക്കൊപ്പം ടെമ്പോട്രാവലറില്‍ സഞ്ചരിക്കുകയും ചെയ്തു. ഇതിനിടയില്‍ മാഹിയില്‍ പല തവണ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് പോകുകയും മാര്‍ക്കറ്റില്‍ എത്തുകയും മറ്റും ചെയ്തിട്ടുണ്ട്. ഈ രീതിയില്‍ ഇദ്ദേഹം 100 ലധികം ആള്‍ക്കാരുമായി സഹവസിച്ചു.
രോഗം മൂര്‍ച്ഛിച്ച അവസ്ഥയില്‍ കഴിഞ്ഞ അഞ്ചു ദിവസമായി ഇയാളുടെ ആരോഗ്യ നില നിരീക്ഷിച്ചു വരികയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ മാഹിയിലും കണ്ണൂരിലെയും ജില്ലാ ഭരണകൂടങ്ങള്‍ സംയുക്തമായി സമ്പര്‍ക്കപട്ടിക തയ്യാറാക്കാനുള്ള തിരക്കിലാണ്. ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയ 25 പേര്‍ക്ക് രോഗം ഇല്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തെകൂടാതെ മറ്റൊരാള്‍ കൂടി കണ്ണൂരില്‍ ഗുരുതരാവസ്ഥയിലുണ്ട്. എന്നാല്‍ ഇദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്നും ഐസിയുവിലേക്ക് മാറ്റി. 81 കാരന് രോഗം കിട്ടിയത് വിദേശത്ത് നിന്നും വന്ന കുടുംബാംഗത്തില്‍ നിന്നുമാണ്. 17 പേരുള്ള കുടുംബത്തിലെ എട്ടു പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സമ്പര്‍ക്കത്തിലൂടെയാണ് കണ്ണൂരില്‍ രോഗം പടര്‍ന്നിരിക്കുന്നത്. നിലവില്‍ ജില്ലയില്‍ 65 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് 30 ലധികം പേര്‍ക്ക് രോഗം ഭേദഗമാകുകയും ചെയ്തിട്ടുണ്ട്. ?േ?കരളത്തില്‍ മൂന്നാമ?െ?ത്ത മരണമാണ് റി?േ?പ്പാര്‍ട്ട് ?െ?ചയ്തിരിക്കുന്നത്. കൊച്ചി സ്വദേശിയും തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയുമാണ് മരണമടഞ്ഞ മറ്റു രണ്ടുപേര്‍.
കോവിഡ് ബാധിച്ച് കേരളത്തില്‍ ഒരു മരണം കൂടി ; മാഹി സ്വദേശി കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ മരണമടഞ്ഞു
