INDIANEWSTrending

കോവിഡ് ബാധിച്ച അച്ഛൻ; വെള്ളം കൊടുക്കാൻ ഒരുങ്ങുന്ന മകളെ തടഞ്ഞ് അമ്മ; കോവിഡ് ക്രൂരതയുടെ മുഖമണിയുമ്പോൾ നഷ്ടപ്പെടുന്നത് നിരവധി ജീവനുകൾ

ഹൈദരാബാദ്∙ രാജ്യത്ത് കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായി തുടരുമ്പോൾ അനുദിനം പല തരത്തിലുള്ള വേദനിപ്പിക്കുന്ന ദൃശ്യങ്ങളാണ് പലയിടങ്ങളിൽനിന്നും കാണാൻ കഴിയുന്നത്. ഓക്സിജൻ ക്ഷാമവും മരണത്തെമുഖാമുഖം കണ്ട് നീറി കഴിയുകയും ചെയ്യുന്ന നിരവധി ആളുകൾ ആണ് ഇന്ന് ലോകത്തിന്റെ പല ഭാ​ഗത്തും ഉള്ളത്.

അത്തരത്തിലൊരു ചിത്രമാണ് ആന്ധ്രാപ്രദേശിൽനിന്ന് ഇപ്പോൾ വരുന്നത്. കോവിഡ് ബാധിതനായി വീടിനു സമീപം തളർന്നു കിടക്കുന്ന അച്ഛന് വെള്ളം നൽകാൻ ശ്രമിക്കുന്ന മകളെ തടയുന്ന അമ്മയുടെ ചിത്രവും തുടർന്നു നടക്കുന്ന കാഴ്ച്ചകളും കാണികളുടെ കണ്ണിനെ ഈറനണിയിപ്പിക്കുന്നത്തന്നെയാണ്.

വിജയവാഡയിൽ ജോലി നോക്കുന്ന അച്ഛൻ കോവിഡ് ബാധിച്ച ശേഷമാണ് സ്വന്തം നാടായ ശ്രീകാകുളത്ത് എത്തിയത്. എന്നാൽ ഗ്രാമത്തിലുള്ളവർ ഇയാളെ അകത്തേക്ക് കടക്കാൻ സമ്മതിച്ചില്ല. വീട്ടിലേക്കും കയറാൻ അനുവദിച്ചില്ല. 50–കാരനായ ഇയാൾ പുറത്തുള്ള പാടത്താണ് കിടന്നത്.നില വളരെയധികം വഷളായ അച്ഛന് വെള്ളം കൊടുക്കാൻ ശ്രമിക്കുകയാണ് 17–കാരിയായ മകൾ. എന്നാൽ മകൾക്ക് രോഗം പകരുമെന്ന് ഭയപ്പെട്ട് മകളെ തടയുകയാണ് അമ്മ. ഇതിന്റെ വിഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. എന്നാൽ അമ്മയുടെ എതിർപ്പ് അവഗണിച്ച് മകൾ കുപ്പിയിൽ അച്ഛന് വെള്ളം കൊടുക്കുന്നു. സങ്കടം സഹിക്കാൻ വയ്യാതെ അലറിക്കരയുന്നുമുണ്ട് മകൾ. അൽപ്പസമയത്തിനുള്ളിൽ അച്ഛൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close