KERALANEWS

കോവിഡ് ബാധിതയായ യുവതിക്ക് വീട്ടിൽ സുഖപ്രസവം

കൊല്ലം: കോവിഡ് ബാധിതയായ യുവതിക്ക് വീട്ടിൽ സുഖപ്രസവം. കുളത്തൂപ്പുഴ മൈലമൂട് വാർഡിലെ ചെങ്ങറ പുനരധിവാസഭൂമിയിൽ താമസിക്കുന്ന ദളിത് യുവതിയാണ് കഴിഞ്ഞദിവസം രാവിലെ വീട്ടിൽ പ്രസവിച്ചത്. അടുത്തമാസം മൂന്നിനായിരുന്നു ഇവർക്ക്‌ ആശുപത്രിയിൽനിന്നു പ്രസവത്തീയതി പറഞ്ഞിരുന്നത്. എന്നാൽ, പറഞ്ഞതിലും നേരത്തേ തന്നെ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും വീട്ടിൽ വെച്ച് പെൺകുഞ്ഞിന് ജന്മം നൽകുകയുമായിരുന്നു.

ബുധനാഴ്ച രാവിലെ യുവതിക്ക്‌ വയറുവേദന അനുഭവപ്പെടുകയായിരുന്നു. ഇവരുടെ അമ്മൂമ്മ അറിയിച്ചതനുസരിച്ച്‌ വാർഡിലെ സന്നദ്ധപ്രവർത്തകനായ ചോഴിയക്കോട് ഷഫീക്ക്‌ വാഹനവുമായി എത്തുമ്പോഴേക്കും യുവതി പെൺകുഞ്ഞിനു ജന്മം നൽകിയിരുന്നു. തുടർന്ന്‌ ആശാ പ്രവർത്തകരെയും ആരോഗ്യവകുപ്പിനെയും വിവരമറിയിച്ചു. പിന്നീട്‌ അവരുടെ സഹായത്തോടെ 108 ആംബുലൻസിൽ യുവതിയെയും കുഞ്ഞിനെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close