
തിരുവല്ല:കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്കരിക്കാന്‍ പി പി ഇ കിറ്റണിഞ്ഞ് എം എല്‍ എ യും. തിരുവല്ല കുറ്റപ്പുഴ അണ്ണവട്ടത്തില് തോപ്പില്‍ വീട്ടില്‍ കുഞ്ഞമ്മ ജേക്കബിന്റെ (91) മൃതശരീരമാണ് കോവിഡ് മാനദണ്ഡം പാലിച്ച് തിരുവല്ല എം എല്‍ എ മാത്യു ടി തോമസിന്റെ നേതൃത്വത്തില്‍ സംസ്കരിച്ചത്.
കേരളത്തില്‍ ആദ്യമാണ് ഒരു എംഎല്‍എ തന്നെ ഇങ്ങനെ ഒരു സംസ്കാരത്തിന് നേതൃത്വം നല്‍കുന്നത്. ഡിവൈഎഫ്ഐ തിരുവല്ല ടൗണ്‍ നോര്‍ത്ത് മേഖല സെക്രട്ടറി പ്രതീഷ് രാജ്, മേഖല ട്രഷറര്‍ സുല്‍ഫി, വാരികാട് യൂണിറ്റ് ജോ:സെക്രട്ടറി മോനായി, സിപിഐഎം നോര്‍ത്ത് എല്‍ സി മെമ്പര്‍ താജുദീന്, പാലക്കോട്ട ബ്രാഞ്ച് മെമ്പര്‍ സിജു, എന്നിവരും എം എല്‍ എ യോടൊപ്പം അണ്ണ വട്ടം എബനേസര്‍ മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ സംസ്കാരത്തിനുണ്ടായിരുന്നു.