INDIANEWSTrending

കോവിഡ് ബാധിതരില്‍ അപൂര്‍വ്വയിനം ഫംഗസ് ബാധിക്കുന്നതായി കണ്ടെത്തല്‍

അഹമ്മദാബാദ്: കൊവിഡ് ബാധിതരില്‍ അപൂര്‍വവും മരണത്തിന് കാരണമാകുന്ന മ്യുകോര്‍മികോസിസ് എന്ന ഫംഗസ് ബാധിക്കുന്നതായി കണ്ടെത്തല്‍. ഇത്തരത്തില്‍ ഫംഗസ് ബാധിച്ച അഞ്ച് രോഗികളെ കണ്ടെത്തിയതായി റെറ്റിന ആന്‍ഡ് ഒകുലാര്‍ ട്രോമാ സര്‍ജന്‍ പാര്‍ഥ് റാണ പറഞ്ഞു.രോഗബാധിതരില്‍ രണ്ടുപേര്‍ മരണപ്പെടുകയും രണ്ടുപേര്‍ക്ക് കാഴ്ചശക്തി നഷ്ടമാവുകയും ചെയ്തതായും അദ്ദേഹം അറിയിച്ചു.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നാലുപേര്‍ 34-നും 47-നും ഇടയില്‍ പ്രായമുള്ളവരാണ്.രോഗികളുടെ നേത്രഗോളം വലുതായി പുറത്തേക്ക് തള്ളിയിരുന്നു.ഇതില്‍ നാല് രോഗികള്‍ക്കും തീവ്ര പ്രമേഹ രോഗമുണ്ടായിരുന്നു. ഇവര്‍ക്ക് രോഗ പ്രതിരോധ ശേഷി കുറവായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കൊവിഡ് ബാധിച്ച വ്യക്തികളില്‍ 15-30 ദിവസത്തിനുള്ളിലാണ് സാധാരണ ഈ രോഗബാധയ്ക്ക് സാധ്യത. എന്നാല്‍ ഇവര്‍ക്ക് രണ്ടു മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍തന്നെ ഫംഗസ് ബാധ കണ്ടെത്തുകയായിരുന്നു.

കൊവിഡ് മുക്തരായ 19 പേരില്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ രോഗം കണ്ടെത്തിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി കുറയുന്നതും സ്റ്റിറോയിഡ് അമിതമായ തോതില്‍ ഉപയോഗിക്കുന്നതും ഫംഗസ് ബാധയ്ക്ക് കാരണമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close