INDIA

കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 996 മരണം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 65002 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകോ രോഗബാധിതരുടെ എണ്ണം 25,26,193 ആയി. ഇന്നലെ മാത്രം 996 മരണമാണ് ഇന്ത്യയില്‍ കോവിഡ് മൂലം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണനിരക്കും അരലക്ഷത്തിലേക്ക് അടുക്കുകയാണ്. 49036 മരണമാണ് ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ചത്. അതേസമയം പ്രതിദിന കണക്കില്‍ അമേരിക്കയെയും ബ്രസീലിനെയും മറിക്കടന്ന് ഇന്ത്യ ഒന്നാമതെത്തി. എട്ട് ദിവസത്തിനുള്ളില്‍ അഞ്ച് ലക്ഷം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്നാടും ആന്ധ്രാപ്രദേശുമാണ് തൊട്ടുപിന്നില്‍.
ഉത്തര്‍ പ്രദേശിലും പശ്ചിമ ബംഗാളിലും ബിഹാറിലും രോഗ ബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. പ്രതിദിന സാമ്പിള്‍ പരിശോധന എട്ടു ലക്ഷത്തിനു മുകളില്‍ ആണ് എന്നാണു ഐസിഎംആര്‍ വ്യക്തമാക്കുന്നത്. അതേ സമയം എഴുപതു ശതമാനത്തിനു മുകളില്‍ ആണ് രാജ്യത്തെ രോഗ മുക്തി നിരക്ക്. കോവിഡ് വാക്‌സീന്‍ ഉടന്‍ യാഥാര്‍ഥ്യമാകും. രാജ്യത്ത് മൂന്ന് വാക്‌സീനുകള്‍ പരീക്ഷണത്തിന്റെ നിര്‍ണായക ഘട്ടത്തിലാണ്. എല്ലാവര്‍ക്കും വാകാസീന്‍ ലഭ്യമാക്കാന്‍ പദ്ധതി തയാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യ രംഗത്തും ഡിജിറ്റല്‍ മാറ്റത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട്. ദേശീയ ഡിജിറ്റല്‍ ആരോഗ്യ മിഷന്‍ പ്രധാനമന്ത്രി അവതരിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യദിന സന്ദേശത്തില്‍ കോവിഡ് സ്വാതന്ത്ര്യ സമര സേനാനികള്‍ക്കും സുരക്ഷ സേനയ്ക്കുമൊപ്പം കോവിഡ് പോരാളികള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമര്‍പ്പിച്ചു. ‘രാജ്യത്തിനുവേണ്ടി നിരന്തരം പ്രവര്‍ത്തിച്ച കൊറോണ യോദ്ധാക്കളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. കൊറോണ വൈറസിനെതിരായ ഈ പോരാട്ടത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഞാന്‍ അനുശോചനം രേഖപ്പെടുത്തുന്നു,” പ്രധാനമന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Back to top button
Close