KERALANEWS

കോവിഡ് ബാധിതരുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

കട്ടപ്പന: ഇടുക്കിയില്‍ കോവിഡ് ബാധിതരുടെ വിവരങ്ങള്‍ ചോര്‍ന്നു. ബുധനാഴ്ച ഉച്ചയോടെയാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. രോഗികളുടെ പേര്, പ്രായം, ഫോണ്‍ നമ്പര്‍, വിലാസം എന്നിവ ഉള്‍പ്പെട്ട പട്ടികയാണ് പ്രചരിക്കുന്നത്. 51 രോഗികളുടെ വിവരങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആരോഗ്യവകുപ്പില്‍നിന്നാണ് പട്ടിക ചോര്‍ന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് പരിശോധനയില്‍ പോസിറ്റിവ് ആയവരുടെ പട്ടിക പേരുവിവരങ്ങള്‍ അടക്കം പുറത്തുവന്നിരിക്കുന്നത്. ഇത് ബോധപൂര്‍വമാണോയെന്ന സംശയവും ഉയരുന്നുണ്ട്. സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസറോട് കലക്ടര്‍ റിപ്പോര്‍ട്ട് തേടി. കോവിഡ് രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നതിനെക്കുറിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാനാണ് കലക്ടര്‍ ഡിഎംഒയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

Tags
Show More

Related Articles

Back to top button
Close