INDIA

കോവിഡ് ബാധിതര്‍ക്ക് ഇനി ആയുര്‍വേദചികിത്സ, തീരുമാനവുമായി കേന്ദ്രം

ന്യൂഡല്‍ഹി: ലക്ഷണമില്ലാത്തവരും നേരിയ ലക്ഷണം ഉള്ളവരുമായ കോവിഡ് ബാധിതര്‍ക്ക് ആയുര്‍വേദ ചികിത്സ നല്‍കാന്‍ കേന്ദ്രാനുമതി ലഭിച്ചിരിക്കുകയാണ്. ഇതിനുള്ള മാര്‍ഗരേഖ ആയുഷ്, ആരോഗ്യ മന്ത്രാലയങ്ങള്‍ ചേര്‍ന്നു പുറത്തിറക്കിയിട്ടുണ്ട്.അശ്വഗന്ധ ഗുളികയോ ചൂര്‍ണമോ ഇളം ചൂടുവെള്ളത്തില്‍ കഴിക്കാം അല്ലെങ്കില്‍ സമാനരീതിയില്‍ ചിറ്റമൃത് കഴിക്കാം. ദിവസവും ഇളം ചൂടുവെള്ളത്തിലോ പാലിലോ 10 ഗ്രാം ച്യവനപ്രാശം 15 ദിവസം അല്ലെങ്കില്‍ ഒരു മാസം കഴിക്കാം. എന്നതാണ് നിര്‍ദ്ദേശം.രോഗലക്ഷണമില്ലാത്ത കോവിഡ് ബാധിതര്‍ക്കു പരിഹാരവും ഇതുതന്നെ.ഗുളീചി ഘനവടിക അധവാ ചിറ്റമൃത് പൊടി ഇളം ചൂടുവെള്ളത്തില്‍. അല്ലെങ്കില്‍ ചിറ്റമൃതും തിപ്പലിയും അല്ലെങ്കില്‍ ആയുഷ്ഗുളിക 15 ദിവസം 2 നേരം വീതം എന്നിങ്ങനെയാണ് പ്രതിവിധി. നേരിയ ലക്ഷണമുള്ള കോവിഡ് ബാധിതര്‍ ചിറ്റമൃതും തിപ്പലിയും 2 നേരം 15 ദിവസത്തേക്ക് കഴിക്കുകയോ അല്ലെങ്കില്‍ ആയുഷ് ഗുളിക 2 നേരം ഇളം ചൂടുവെള്ളത്തില്‍ കഴിക്കുകയോ ചെയ്താല്‍ മതി. മറ്റു ചില നിര്‍ദ്ദേശങ്ങലുമുണ്ട്.
മഞ്ഞള്‍, ഉപ്പ് എന്നിവയിട്ട ഇളം ചൂടുവെള്ളം ഇടവിട്ടു ഗാര്‍ഗിള്‍ ചെയ്യുക. ത്രിഫല, ഇരട്ടിമധുരം എന്നിവ ചേര്‍ത്തു തിളപ്പിച്ച വെള്ളവും ഗാര്‍ഗിള്‍ ചെയ്യാന്‍ ഉപയോഗിക്കാം. മൂക്കിന്റെ മുകളിലും താഴെയും വെളിച്ചെണ്ണയോ എള്ളെണ്ണയോ നെയ്യോ ദിവസം 2 നേരം പുരട്ടാം. യൂക്കാലിപ്റ്റസ് തൈലം, പുതിന, അയമോദകം ഇവയിലൊന്നിട്ട് ആവി പിടിക്കാം. 68 മണിക്കൂര്‍ ഉറക്കവും ആവശ്യത്തിനു ശാരീരിക വ്യായാമവും വേണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close