KERALATop News

കോവിഡ് ബാധിതര്‍ക്ക് പ്രോക്സി വോട്ട് ; പഞ്ചായത്തീരാജ് ചട്ടത്തില്‍ ഭേദഗതി വേണം : സര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്കും വോട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിന് കത്തുനല്‍കി.കോവിഡ് രോഗബാധിതര്‍ക്ക് പ്രോക്സി വോട്ടോ തപാല്‍ വോട്ടോ ചെയ്യാന്‍ അവസരം നല്‍കണം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഇത്തരത്തില്‍ വോട്ടു ചെയ്യാന്‍ അവസരം നല്‍കേണ്ടതാണ്. ഇതിനായി പഞ്ചായത്തീരാജ് ചട്ടത്തില്‍ ( മുനിസിപ്പല്‍ ആക്ട് ) നിയമഭേദഗതി വരുത്തണമെന്നും കത്തില്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു.വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ കൂടി കൂട്ടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ത്തവരുടെ ഹിയറിംഗ് നാളെ തുടങ്ങും. ഹിയറിം?ഗിന് ഒരു മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.ഒക്ടോബര്‍ അവസാനം തെരഞ്ഞെടുപ്പ് നടത്തുക ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. കാലാവധി അവസാനിക്കുന്ന നവംബര്‍ 11 നകം പുതിയ ഭരണസമിതി അധികാരത്തില്‍ വരുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ വ്യക്തമാക്കിയിരുന്നു.

Show More

Related Articles

Back to top button
Close