INDIANEWS

കോവിഡ് ഭീതി;അമ്മയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് കിട്ടിയില്ല; ബൈക്കിൽ നടുവിൽ വച്ച് അമ്മയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ച് മക്കൾ

ശ്രീകാകുളം: കോവിഡിനെ ഭയന്ന് മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് കിട്ടാതായതോടെ അമ്മയുടെ മൃതദേഹം 20 കിലോ മീറ്റർ ബൈക്കിൽ കൊണ്ടുപോയി ശ്‌മശാനത്തിൽ എത്തിച്ച് മകനും മരുമകനും. ആന്ധ്രപ്രദേശിലെ ശ്രീകാകുളത്താണ് സംഭവം.

മൃതദേഹം ശ്മശാനത്തിലെത്തിക്കുന്നതിനായി ഇരുവരും ആംബുലന്‍സുള്‍പ്പടെയുളള വാഹനങ്ങള്‍ക്കായി പലരേയും സമീപിച്ചെങ്കിലും ആരും കോവിഡാണെന്ന് ഭയന്ന് സഹായിക്കാൻ തയ്യാറായില്ല. തുടര്‍ന്ന് മൃതദേഹം ബൈക്കിന് നടുവില്‍ ഇരുത്തി ഇരുവരും ചേര്‍ന്ന് ശ്മശാനത്തില്‍ എത്തിക്കുകയായിരുന്നു.

ഇവരുടെ അമ്മയെ തിങ്കളാഴ്ചയാണ് കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ ആരോഗ്യനില മോശമായ ഇവര്‍ പരിശോധനാഫലം വരുന്നതിന് മുമ്പുതന്നെ മരണപ്പെട്ടിരുന്നു. കോവിഡിനോടുള്ള ഭീതി തുറന്ന് കാട്ടുന്ന ചിത്രം ഇപ്പോൾ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close