KERALANEWS

കോവിഡ് ഭീതി, സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വയനാട് കളക്ടര്‍ എത്തിയത് പിപിഇ കിറ്റ് ധരിച്ച്

വയനാട്: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വയനാട് കളക്ടര്‍ എത്തിയത് പിപിഇ കിറ്റ് ധരിച്ച്. വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ളയാണ് പൂര്‍ണമായും കൊവിഡ് ചട്ടം പാലിച്ച് ചടങ്ങിനെത്തിയത്. കളക്ടറുടെ ഡ്രൈവര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പരിശോധനയില്‍ കൊവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പിച്ച ശേഷമാണ് അദീല അബ്ദുള്ള ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. അതും പിപിഇ കിറ്റ് ധരിച്ച്.ആദ്യ അംഗത്തിന് സത്യവാചകം ചൊല്ലിക്കൊടുത്ത ഉടനെ കളക്ടര്‍ മടങ്ങുകയും ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close