കോവിഡ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 33000 കടന്നു. ഏഴ് ലക്ഷത്തി ഇരുപതിനായിരം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആഗോളതലത്തിൽ വിവിധ രാജ്യങ്ങളിലായി ഒരു ലക്ഷത്തി അമ്പതിനായിരത്തിലധികം പേര്‍ രോഗമുക്തരായി. ജൂണ്‍ ഒന്നോടെ കോവിഡ് വ്യാപനം നിയന്ത്രിക്കാനാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
ഇറ്റലിക്ക് പിന്നാലെ സ്‌പെയ്‌നിലും മരണസംഖ്യ വര്‍ദ്ധിക്കുകയാണ്. ഇറ്റലിയില്‍ 756 പേരും സ്പെയിനില്‍ 821 പേരുമാണ് ഇന്നലെ മാത്രം മരിച്ചത്. അമേരിക്കയില്‍ പതിനേഴായിരത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.അമേരിക്കയില്‍ സമ്പര്‍ക്ക വിലക്ക് ഏപ്രില്‍ 30 വരെ നീട്ടി. ചൈനയില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം കോവിഡ് ചികിത്സക്കായുള്ള ഗവേഷണങ്ങളും രോഗ വ്യാപനം തടയാനുള്ള നിയന്ത്രണങ്ങളും വിവിധ രാജ്യങ്ങളില്‍ തുടരുകയാണ്. യു.കെയില്‍ നിയന്ത്രണങ്ങള്‍ ആറ് മാസം നീളാമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വകുപ്പ് മേധാവി ജെന്നി ഹാരിസ് രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിയത്.