INDIANEWSSocial MediaTrending

കോവിഡ് മരുന്നുകള്‍ക്ക് കടിച്ചാല്‍പ്പൊട്ടാത്ത പേരുകള്‍ നല്‍കിയതില്‍ ശശി തരൂരിന് പങ്കുണ്ടോ എന്ന് തെലങ്കാനാ മന്ത്രി; ഉത്തരവാദിയല്ല, ഞാനായിരുന്നെകിൽ വല്ല “ഗോകൊറോണാഗോ എന്ന് വല്ലതും ഇട്ടേനെ എന്ന് തരൂർ; ചിരി പടർത്തി ചോദ്യവും മറുപടിയും

ഹൈദരാബാദ്: കോവിഡ് 19 രോഗത്തിനുള്ള മരുന്നുകൾക്ക് ഉച്ചരിക്കാൻ പോലുമാവാത്ത പേരുകൾ നൽകിയതിൽ ഉറപ്പായും ശശി തരൂരിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി തെലങ്കാന മന്ത്രി കെ.റ്റി രാമറാവു. എന്നാലും ഇത്ര കട്ടിയുള്ള പേരൊക്കെ ആരാണ് ഇടുന്നതെന്നും ട്വീറ്റിൽ രാമറാവു തമാശയായി ചോദിക്കുന്നു. പൊസകൊനാസോള്‍, ക്രെസെംബ, ടോസിലുമാബ്, ഫ്ളാവിപിരാവിർ, ലിപോസൊമാൽ ആന്റീടെറിസിൻ, റെംഡിസിവിര്‍ തുടങ്ങിയ മരുന്നുകളുടെ പേരുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കെടിആറിന്റെ പരാമർശം.

എന്നാൽ ഇതിനു താൻ ഉത്തരവാദിയല്ലെന്നും ഇങ്ങനെ ഒരു പ്രയോജനവുമില്ലാത്ത കാര്യങ്ങൾക്ക് താങ്കൾക്ക് എങ്ങനെ ചിരിക്കാൻ കഴിയുന്നു എന്നും സ്വതസിദ്ധമായ ഇംഗ്ലീഷ് ഉപയോഗ ശൈലിയിൽ തരൂർ തിരിച്ചടിച്ചു. എനിക്കായിരുന്നു പേരിടുന്ന പണിയെങ്കിൽ ഞാൻ വല്ല “കോറോ-നിൽ” എന്നോ “കൊറോ-സീറോ” എന്നോ “ഗോകൊറോണാഗോ” എന്നോ മറ്റോ ഇട്ടേനേ.. പക്ഷെ, ഫാര്‍മസിസ്റ്റുകള്‍ അതിലും മനസ്സാക്ഷി ഇല്ലാത്തവരാണെന്നും ഒരു കാര്യവുമില്ലാതെ വലിച്ചുനീട്ടുകയാണെന്നും തരൂർ തമാശ രൂപേണ മറുപടി നൽകി.

എന്തായാലും ചോദ്യവും മറുപടിയും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. മരുന്നിനു പേരിടുന്ന വഴി മുതൽ തരൂർ ഉപയോഗിച്ച വാക്കുകളെ അർഥവും പ്രത്യേകതയും വരെ റീട്വീറ്റിലും കമന്റ് ബോക്സിലും കാണാം. ഈ പേര് വന്നതിൽ കേന്ദ്ര ഗോവെര്ന്മേന്റിനു പങ്കില്ല എന്നത് മുതൽ പുതിയ പേരുകളുടെ നിർദ്ദേശം ഉൾപ്പടെ ട്വീറ്റിൽ നിറയുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close