WORLD

കോവിഡ് മാനദണ്ഡം പാലിക്കാതെ വിരുന്ന് പോകുന്നവര്‍ക്കും സ്വീകരിച്ചവര്‍ക്കും പിഴ

അബുദാബി: കോവിഡ് മാനദണ്ഡം പാലിക്കാതെ വിരുന്ന് പോയവരുടെയും സ്വീകരിച്ചവരുടെയും കീശ ഇനി കാലിയായേക്കാം .പിഴയടച്ചാണ് ഇവരുടെ കയ്യില്‍ നിന്നു പണം പോകുക. ആതിഥേയര്‍ക്കു 10000 ദിര്‍ഹവും അതായത് 2 ലക്ഷത്തിലേറെ രൂപയും അതിഥിക്ക് ആളൊന്നിന് 5000 ദിര്‍ഹം അധവാ ഒരു ലക്ഷത്തിലേറെ രൂപ വീതവുമാണ് പിഴ ലഭിക്കുക.
കഴിഞ്ഞ ദിവസം അബുദാബിയില്‍ കുടുംബ സുഹൃത്തിനെ സന്ദര്‍ശിക്കാന്‍ പോയ തൃശൂര്‍ സ്വദേശിക്കും ആതിഥേയത്വം വഹിച്ച കണ്ണൂര്‍ സ്വദേശിക്കുമാണ് പിഴ ലഭിച്ചത്.
വര്‍ഷങ്ങളായി ഇടയ്ക്കിടെ ഒത്തുചേരുന്ന കുടുംബങ്ങളായിരുന്നു ഇവരുടേത്. കോവിഡ് വന്നതിനു ശേഷം കൂടിക്കാഴ്ച നിന്നു. മാസങ്ങളായി ഫോണിലൂടെ വിശേഷങ്ങള്‍ പങ്കുവച്ചു മടുത്ത കുടുംബങ്ങള്‍ കഴിഞ്ഞ ദിവസം ഒത്തുചേരുകയായിരുന്നു. മാസങ്ങള്‍ക്കുശേഷം കണ്ട സന്തോഷത്തില്‍ നാട്ടുവര്‍ത്തമാനങ്ങളും മറ്റും പറഞ്ഞ് സമയം പോയതറിഞ്ഞില്ല. അതിനിടെ കോളിങ് ബെല്‍ ശബ്ദിച്ചു. തുറന്നു നോക്കിയപ്പോള്‍ സൗജന്യ കോവിഡ് പരിശോധനയ്ക്കായി എത്തിയ ആരോഗ്യ പ്രവര്‍ത്തകരായിരുന്നു. സംഘത്തില്‍ പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.


Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close