
ന്യൂഡല്‍ഹി; കോവിഡ് മഹാമാരി ലോകത്തെയാകെ ബാധിച്ചിരിക്കെ കടുത്ത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പരേഡും ചടങ്ങുകളുമെല്ലാം കടുത്ത ആരോഗ്യസുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണു സംഘടിപ്പിക്കുന്നത്.
കോവിഡ് പശ്ചാത്തലതത്തില്‍ മുന്‍കരുതലുകളും കര്‍ശന സുരക്ഷകളോടെയുമാണ് ആഘോഷ ചടങ്ങുകള്‍. നയതന്ത്രജ്ഞര്‍, ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരടക്കം 4000 പേര്‍ക്കാണ് ചെങ്കോട്ടയിലെ ചടങ്ങുകളിലേക്ക് പ്രവേശനമുള്ളത്.
കോവിഡ് 19 സാഹചര്യവുമായി ബന്ധപ്പെട്ട മുന്കരുതലുകളില് നടത്തുമ്പോള്‍ തന്നെ ദേശീയ ആഘോഷത്തിന്റെ പവിത്രതയും അന്തസ്സും നിലനിര്‍ത്തുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതിഥികള്‍ തമ്മില്‍ ആറടി അകലത്തില്‍ വരുന്ന രീതിയിലാണ് സീറ്റുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഗാര്‍ഡ് ഓഫ് ഓണറിലെ അംഗങ്ങളെ ക്വാറന്റൈന് ചെയ്തിട്ടുണ്ട്.
രാവിലെ ഏഴുമണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യും.
എല്ലാ മീഡിയമംഗളം സന്ദര്‍ശകര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍