KERALANEWSTrending

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കട്ടപ്പനയിൽ ഡിസിസി ഉദ്ഘാടന ചടങ്ങ്; പങ്കെടുത്തത് എംഎൽഎയും എംപിയും ഉൾപ്പടെ നൂറോളം പേർ

ഇടുക്കി: കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കട്ടപ്പന നഗരസഭയിൽ ഡോമിസിലറി സെന്ററിന്റെ ഉദ്ഘാടന ചടങ്ങ്. ഇടുക്കി എംപി ഡീൻ കുര്യാക്കോസും ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിനും ഉൾപ്പടെ നൂറിലേറെ പേരാണ് പരിപാടിയിൽ പങ്കെടുത്തത്. ഇവർക്ക് പുറമെ നഗരസഭ അംഗങ്ങളും ഡിസിസിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

സംസ്ഥാനത്ത് ലോക്കഡോൺ നിലനിൽക്കെ ഇത്തരമായൊരു ചടങ്ങ് സംഘടിപ്പിച്ചത് വൻ വീഴ്ചയാണ് കാണിക്കുന്നത്. കല്യാണച്ചടങ്ങുകളിൽ അതിഥികളുടെ എണ്ണം കൂടുമ്പോൾ സംഘാടകർക്കെതിരെ കേസെടുക്കുന്ന സാഹചര്യത്തിൽ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നുണ്ടായ ഈ വീഴ്ച കണ്ടില്ലെന്ന് നടിക്കുകയാണ് ഉദ്യോഗസ്ഥർ. കട്ടപ്പനയിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നതിനിടെയാണ് ജനപ്രതിനിധികൾ അടക്കമുള്ളവരുടെ ഭാഗത്തു നിന്ന് ഈ വീഴ്ച ഉണ്ടായത്. 1236 പേർക്കാണ് ഇടുക്കി ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിതീകരിച്ചത്. കട്ടപ്പന ഭാഗത്ത് മാത്രം 49 പേർക്ക് രോഗബാധ സ്ഥിതീകരിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close