INDIANEWSTrending

കോവിഡ് മുക്തരായവര്‍ക്ക് ഒരു ഡോസ് വാക്സിനിലൂടെ ഡെല്‍റ്റാ വകഭേദത്തെ ചെറുക്കാന്‍ സാധിക്കും; പുതിയ പഠന റിപ്പോർട്ടുമായി ഐസിഎംആർ

ന്യൂഡല്‍ഹി: കോവിഡ് മുക്തരായവര്‍ക്ക് ഒരു ഡോസ് വാക്സിനിലൂടെ ഡെല്‍റ്റാ വകഭേദത്തെ ചെറുക്കാന്‍ സാധിക്കുമെന്ന് ഐസിഎംആര്‍ കണ്ടെത്തല്‍. കോവിഡിന്റെ ഡെല്‍റ്റാ വകഭേദത്തെ പ്രതിരോധിക്കുന്നതില്‍ രണ്ട് ഡോസ് വാക്സിനെടുത്തവരേക്കാള്‍ ശേഷി കോവിഡ് ഭേദമായി, വാക്സിന്റെ ഒരു ഡോസ് മാത്രം സ്വീകരിച്ചവര്‍ക്കുണ്ടെന്നാണ് ഐസിഎംആറിന്റെ പുതിയ പഠനം.’ഓഫ് ഡെല്‍റ്റാ വേരിയന്റ് വിത്ത് സേറ ഓഫ് കൊവിഷീല്‍ഡ് വാക്സിന്‍സ് ആന്റ് കൊവിഡ് റിക്കവേര്‍ഡ് വാക്സിനേറ്റഡ് ഇന്‍ഡിവിജ്വല്‍സ്’ ന്യൂട്രലൈസേഷന്‍എന്ന പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഐസിഎംആര്‍, പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ന്യൂറോ സര്‍ജറി, കമാന്‍ഡ് ഹോസ്പിറ്റല്‍, ആംഡ് ഫോഴ്സസ് മെഡിക്കല്‍ കോളജ് പൂനെ എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.ഒരു ഡോസ് വാക്സിനെടുത്തവര്‍, രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍, കോവിഡ് മുക്തരായതിന് ശേഷം ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍, കോവിഡ് മുക്തരായതിന് ശേഷം രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ എന്നിങ്ങനെ തിരിച്ചാണ് ഡെല്‍റ്റാ വകഭേദത്തിന് എതിരായ ഇമ്യൂണിറ്റി ആരിലാണ് കൂടുതലെന്ന് പഠനം നടത്തിയത്.

കോവിഡ് ഭേദമായതിന് ശേഷം ഒരു ഡോസോ രണ്ട് ഡോസ് വാക്സിനോ സ്വീകരിച്ചവരിലാണ് ഡെല്‍റ്റാ വകഭേദത്തെ ചെറുക്കാന്‍ കൂടുതല്‍ സാധ്യതയെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് ബാധിതരാവാതെ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരേക്കാള്‍ ഇവിടെ കൂടുതല്‍ സുരക്ഷിതര്‍ കോവിഡ് ഭേദമായതിന് ശേഷം വാക്സിന്‍ സ്വീകരിച്ചവരാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close