Covid UpdatesINDIANEWS

” കോവിഡ് രണ്ടാം തരംഗം ഉണ്ടാവുമെന്ന് ഉറപ്പായിട്ടും ജനങ്ങളും ഭരണകൂടങ്ങളും അശ്രദ്ധ കാട്ടി; മഹാമാരിക്കെതിരെ നാം സമ്പൂർണ്ണ വിജയം നേടണം “: മോഹൻ ഭാഗവത്

ന്യു ഡൽഹി: രണ്ടാം തരംഗം ഉണ്ടാവുമെന്ന് ഉറപ്പായിട്ടും മുന്നറിയിപ്പ് ലഭിച്ചിട്ടും ജനങ്ങളും ഭരണകൂടങ്ങളും അലംഭാവം കാണിച്ചു എന്ന് അഭിപ്രായപ്പെട്ട ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. കോവിഡ് പശ്ചാത്തലത്തില്‍ ജനങ്ങളില്‍ ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവും ഉണ്ടാക്കുന്നതിനായി ആർഎസ്എസ് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ പങ്കെടുത്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാം തരംഗം വരുന്നുവെന്നാണ് ഇപ്പോള്‍ പറയുന്നത്. അതുകേട്ട് നമ്മള്‍ ഭയന്നിരിക്കണോ? അതോ ശരിയായ സമീപനം സ്വീകരിച്ച് കോവിഡിനെ പൊരുതി തോല്‍പ്പിക്കണോ? ഇന്നത്തെ അനുഭവങ്ങളില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയണം. ഇന്ന് സംഭവിച്ച തെറ്റുകളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട്, മൂന്നാം തരംഗത്തെ നേരിടാനുള്ള ആത്മവിശ്വാസം നമ്മൾ നേടണം. രാജ്യത്തിൻറെ ഭാവിയെ മുന്നിൽ കണ്ട് മുന്നേറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജീവിതത്തിന്റെയും മരണത്തിന്റെയും ചക്രം തിരിഞ്ഞുകൊണ്ടേയിരിക്കും. ഇത്തരം കാര്യങ്ങള്‍ നമ്മെ ഭയപ്പെടുത്തരുത്. ഇത്തരം സാഹചര്യങ്ങളാണ് ഭാവിയെ നേരിടുന്നതിനായി നമ്മെ പരിശീലിപ്പിക്കുന്നത്. വിജയം അന്തിമമല്ല. പരാജയങ്ങളും. മുന്നേറാനുള്ള ധൈര്യം ഉണ്ടാവുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവിധ സംഘടനകളുമായി സഹകരിച്ച് ആര്‍എസ്എസ്സിന്റെ ‘കോവിഡ് റെസ്‌പോണ്‍സ് ടീം’ ആണ് പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്. മെയ് 11 മുതല്‍ അഞ്ച് ദിവസം നീണ്ടുനിന്നതായിരുന്നു പ്രഭാഷണ പരമ്പര. വിപ്രോ ഗ്രൂപ്പ് സ്ഥാപകന്‍ അസിം പ്രേംജി, ആത്മീയ ഗുരു ജഗ്ഗി വാസുദേവ് തുടങ്ങിയവര്‍ ഓണ്‍ലൈന്‍ പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. പ്രഭാഷണ പരമ്പര ആര്‍എസ്എസ്സിന്റെ ഫെയ്‌സ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും തത്സമയം സംപ്രേഷണം ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close