Breaking NewsEducationINDIANEWSTop News

കോവിഡ് രണ്ടാം തരംഗം രൂക്ഷമാവുന്നു; സിബിഎസ്ഇ പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക,രാഹുൽ

കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ സിബിഎസ്ഇ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പൊഖ്രിയാലിന് പ്രിയങ്ക ഗാന്ധി കത്തയച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ദിവസവും ഒരു ലക്ഷത്തോളം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ സിബിഎസ്ഇ പരീക്ഷ നടത്തുന്നത് പ്രശ്‌നം ഗുരുതരമാക്കുമെന്ന് പ്രിയങ്ക പറയുന്നു. പരീക്ഷാ ഹാളിൽ തിരക്കിനിടയിൽ ഇരുന്ന് വേണം വിദ്യാർത്ഥികൾ പരീക്ഷ എഴുതാൻ. ലക്ഷകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിന് അയച്ച കത്ത് പ്രിയങ്ക ട്വിറ്ററിലൂടെ പങ്കുവച്ചു. ഇതിന് പിന്നാലെ പ്രിയങ്കയ്ക്ക് പിന്തുണയുമായി രാഹുൽ ഗാന്ധിയും രംഗത്തെത്തി. പ്രിയങ്കയുടെ ട്വീറ്റ് പങ്കുവച്ച രാഹുൽ ചർച്ചയ്ക്ക് ശേഷം മാത്രമേ തീരുമാനമെടുക്കാൻ പാടുള്ളുവെന്നും ആവശ്യപ്പെട്ടു. ഇന്ത്യയിലെ യുവജനതയുടെ ഭാവി വച്ചാണ് ഇന്ത്യൻ ഗവണ്മെന്റ് കളിക്കുന്നത് എന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close