INDIANEWS

കോവിഡ് രണ്ടാം തരംഗം വര്‍ധിക്കുമ്പോള്‍…കോവിഡിൽ വിറച്ച് ഇന്ത്യ; സഹായഹസ്തവുമായി ലോകം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം വര്‍ധിക്കുമ്പോള്‍ മരണങ്ങള്‍ 200,000 ത്തിലേത്തി നില്‍ക്കുകയാണ്. കോവിഡ് തരംഗത്തില്‍ പല ആശുപത്രികളിലും രോഗികളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. വാക്‌സീന്‍ കൃത്യമായ രീതിയില്‍ ജനങ്ങളില്‍ എത്തിക്കാന്‍ പറ്റാത്തതും ഒരു പരിധി വരെ മരണസംഖ്യ ഔദ്യോഗികമായി പ്രഖ്യപിക്കാത്തതും ജനങ്ങളില്‍ അശങ്ക വളര്‍ത്തുന്നുണ്ട്. അതിനിടയില്‍ ഓക്സിജന്‍ വിതരണം രാജ്യമെമ്പാടും കുറയുന്നത് മരണത്തിന് മറ്റൊരു കാരണമാണ്. കേന്ദ്രം അത് സമ്മതിക്കുന്നില്ലങ്കിലും പല അന്തരാഷ്ട്ര വാര്‍ത്ത ഏജന്‍സികളും അത് റിപ്പോര്‍ട്ട് ചെയ്യ്തു തുടങ്ങിട്ടുണ്ട്.

മരണസഖ്യ വര്‍ദിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യത്തെ പല ശ്മശനങ്ങളും അടച്ചിടാന്‍ പറ്റാതെ രീതിയിലെക്കു മാറിയിട്ടുണ്ട്. മണിക്കൂറുകള്‍ നോക്കി നിന്ന് മൃതദേഹം ദഹിപ്പിക്കണ്ട അവസ്ഥയായിരിക്കുകയാണ് ഇപ്പോള്‍. പല ശ്മശനങ്ങളിലും ശവശരീരങ്ങല്‍ കുന്നുകുടുന്നത് അന്തരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ ബിബിസി റിപ്പോര്‍ട്ടു ചെയ്യ്തു കഴിഞ്ഞു. കഴിഞ്ഞ ആഴ്ചയില്‍ ഓരോ ദിവസവും കുറഞ്ഞത് 300,000 പുതിയ രോഗബാധതരാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 360,000 ല്‍ കൂടുതല്‍ പുതിയ കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

യുകെയില്‍ നിന്നും സിംഗപ്പൂരില്‍ നിന്നും വിദേശ സഹായങ്ങളും എത്തിത്തുടങ്ങി. റഷ്യ, ന്യൂസിലാന്റ്, ഫ്രാന്‍സ് എന്നിവ അടിയന്തിര മെഡിക്കല്‍ ഉപകരണങ്ങള്‍ അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രാദേശിക എതിരാളികളായ പാകിസ്ഥാനും ചൈനയും പോലും അവരുടെ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവച്ച് സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്തിരുന്നാലും 1.3 ബില്ല്യണ്‍ ജനസംഖ്യയുള്ള ഒരു രാജ്യത്ത് ഈ സഹായം പരിമിതമായ ഫലം മാത്രമേ നല്‍കൂന്നുള്ളു. ഓക്‌സിജന്‍ ലഭിക്കാത്തത് സംബന്ധിച്ച ചര്‍ച്ചകളും രാജ്യത്ത് ഏറുകയാണ്. ഓക്‌സിജനൊപ്പം തന്നെ ചികിത്സ സൗകര്യങ്ങളും പ്രതിസന്ധിഘട്ടത്തിലാണ് രാജ്യത്ത് ഇപ്പോള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close