BIZBreaking News

കോവിഡ് രണ്ടാം തരം​ഗം സ്വർണവിപണിയേയും ബാധിക്കുന്നു; തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില താഴേക്ക്

കൊച്ചി: കോവിഡ് രണ്ടാം തരം​ഗം സ്വർണവിപണിയേയും ബാധിക്കുന്നെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 35,680ല്‍ എത്തി. ഗ്രാം വില ഇരുപതു രൂപ കുറഞ്ഞ് 4460ല്‍.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണ വില കുറയുന്നത്. ഇന്നലെ പവന് 240 രൂപ കുറഞ്ഞ് 35,840 ആയിയിരുന്നു. ഈ മാസം സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന ഉയര്‍ന്ന സ്വര്‍ണ വിലയായിരുന്നു വ്യാഴാഴ്ചത്തേത്. ആഴ്ചകള്‍ക്കു ശേഷമാണ് വില 36,000ന് മുകളില്‍ പോയത്.

ഈ മാസം തുടക്കത്തിലാണ് സമീപ ദിവസങ്ങളിലെ കുറഞ്ഞ വില രേഖപ്പെടുത്തിയത് 33,320. തുടര്‍ന്ന് ഏറിയും കുറഞ്ഞും നിന്ന വില കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിക്കുകയായിരുന്നു. കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന രാജ്യാന്തര സമ്പദ് വിപിണിയിലുണ്ടായ തകര്‍ച്ച സ്വര്‍ണ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് വിലയിരുത്തല്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close