
ചെന്നൈ: പ്രശസ്ത ഗായകന് എസ്.പി. ബാലസുബ്രഹ്മണ്യത്തിന് കോവിഡ് രോഗം ഭേദമായി. അദ്ദേഹത്തിന്റെ മകന് എസ്.പി. ചരണ്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അച്ഛന് നല്കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായി ചരണ്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അസുഖം ഭേദമായതായും ചരണ്‍ കൂട്ടിച്ചേര്‍ത്തു. ഈ മാസം 13 നാണ് കോവിഡ പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് അദ്ദേഹത്തെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.