Covid UpdatesINDIASocial Mediaviral

കോവിഡ് രോഗബാധിതർക്കുള്ള ഊണ് പൊതികളിലും സന്തോഷത്തിന്റെ സന്ദേശം നിറച്ച് കുഞ്ഞിക്കൈകൾ; ഫോട്ടോ വൈറലാവുന്നു

രാജ്യത്താകെ കോവിഡ് രണ്ടാം തരംഗം തീവ്രമായി തുടരുമ്പോൾ; മരണ വാർത്തകളും സാമ്പത്തിക പരാധീനതകളും മനം മടുപ്പിക്കുമ്പോൾ സന്തോഷത്തിന്റെ സന്തോഷത്തിന്റെ സന്ദേശം ഊണുപൊതികളിലൂടെ വിതരണം ചെയ്യുകയാണ് ഈ കുഞ്ഞു പയ്യൻ. കോവിഡ് രോഗികൾക്ക് വിതരണം ചെയ്യാൻ അമ്മ തയാറാകുന്ന ഊണുപൊതികൾക്ക് മുകളിൽ “ഖുശ് രഹിയെ” (സന്തോഷമായിരിക്കൂ) എന്നാണ് ആ കുട്ടി കുറിക്കുന്നത്. ഒപ്പം ഒരു പുഞ്ചിരിയുടെ ചിത്രവും.

മനീഷ് സാരംഗൽ എന്നയാളുടെ ട്വിറ്ററിലാണ് ആദ്യമായി ഈ ചിത്രം പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ പതിനയ്യായിരത്തിലേറെ ലൈകും 2700ലേറെ കമ്മന്റും ചിത്രം നേടിയിട്ടുണ്ട്. ധാരാളം പേര് ഇത് ഷെയറും ചെയ്തു. ഇപ്പോൾ ഫേസ്ബുക്, റെഡിറ്റ്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങി സമൂഹമാധ്യമങ്ങളിലാകെ ചിത്രം വൈറലാവുകയാണ്. ഈ മഹാമാരി കാലത്തും പ്രതീക്ഷ വച്ചുപുലർത്താൻ ഇത്തരം ദൃശ്യങ്ങൾ സഹായിക്കുന്നു എന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്. ഈ സന്ദേശം കൊണ്ട് ഭക്ഷണത്തിന്റെ പോഷകമൂല്യം പതിന്മടങ്ങ് വർദ്ധിച്ചു എന്നാണ് മറ്റൊരു കമന്റ്.

ഈ കൊച്ചുകുട്ടിയുടെ ശുഭക്തിവിശ്വാസവും നല്ല മനസ്സും അഭിനന്ദിക്കുകയാണ് നവമാധ്യമലോകം. ഇത്തരം ആളുകൾ ഉള്ളപ്പോൾ ഈ മഹാമാരിക്ക് മുന്നിൽ നമ്മൾ എങ്ങനെ തോൽക്കാനാണ്?

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close