എന്തിനീ ക്രൂരത, പാവം കോവിഡ് രോഗികളോട്

ഏറ്റുമാനൂര്‍: കോട്ടയം ജില്ലയിലെ പ്രധാന ഫസ്റ്റ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ ഒന്നായ മംഗളം എന്‍ജിനീയറിങ് കോളെജിലേക്കുള്ള പ്രധാന റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഈ റോഡിലൂടെയാണ് രോഗം ബാധിച്ചവരെ ആംബുലന്‍സില്‍ സെന്ററില്‍ എത്തിക്കുന്നത്. റോഡുകളില്‍ രൂപം കൊണ്ട വലിയ കുഴികളില്‍ അകപ്പെട്ട് ആംബുലന്‍സുകള്‍ തള്ളിക്കയറ്റേണ്ട സാഹചര്യം പോലും പലപ്പോഴും ഉണ്ടായി. കോവിഡ് രോഗികളെ കൊണ്ടുവരുന്ന ആംബുലന്‍സ് ആയതിനാല്‍ സഹായിക്കാന്‍ നാട്ടുകാര്‍ പലപ്പോഴും വിമുഖത കാണിക്കാറുണ്ട്. ഏറ്റുമാനൂര്‍ മുന്‍സിപ്പാലിറ്റിയിലെ നാലാം വാര്‍ഡിലാണ് ഈ ട്രീന്റ്മെന്റ് സെന്റര്‍ സ്ഥിതി ചെയ്യുന്നത്. കോവിഡ് രോഗികളെ പാര്‍പ്പിക്കുന്നതിന് മുന്നോട്ടിയായി എല്ലാ അറ്റകുറ്റപ്പണികളും സെന്ററുകളില്‍ നടത്തിയെങ്കിലും ഇവിടെയ്ക്ക് വരാനുള്ള റോഡ് നന്നാക്കുന്നതില്‍ അധികൃതര്‍ വിമുഖത കാണിക്കുകയായിരുന്നുവെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ദുരിതത്തിലായത് പാവം ആംബുലന്‍സ് ഡ്രൈവര്‍മാരും രോഗികളുമാണ്. കോവിഡ് രോഗികളുടെ പ്രധാന ക്ലസ്റ്ററുകളില്‍ ഒന്നാണ് ഏറ്റുമാനൂര്‍ എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. സെന്ററിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരും മുന്‍സിപ്പല്‍ ചെയര്മാന് അടക്കമുള്ളവര്‍ സഞ്ചരിക്കും ഇതേ വഴിയിലൂടെയാണ്.
ഈ വഴിക്ക് വേണ്ടത്ര വീതിയില്ലാത്തതും മറ്റൊരു പ്രധാന പ്രശ്നമാണ്. എതിരെ ഒരു ഓട്ടോറിക്ഷ വന്നാല്‍ പോലും കടന്നു പോകാന്‍ ആംബുലന്‍സുകള്‍ക്ക് സാധിക്കില്ല. എല്ലാ വര്‍ഷം കാലവര്‍ഷത്തിന് മുന്‍പായി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്താറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഒരു മഴയ്ക്ക് തന്നെ റോഡ് തകരുന്ന അവസ്ഥയാണുള്ളത്. മുകളില്‍ നിന്ന് ജലം കുത്തിയൊഴുകുന്നതാണ് റോഡ് തകരാനുള്ള പ്രധാനകാരണം. ഇതിനു ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇപ്പോഴുള്ള റോഡിന്റെ വീതി വര്‍ധിപ്പിച്ച് ഇരുവശവും ഓടകള്‍ നിര്‍മിച്ചാല്‍ റോഡ് തകരാതിരിക്കുമെന്നും നാട്ടുകാര്‍.
[dflip id=”7108″][/dflip]