HEALTH

കോവിഡ് രോഗികളില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്‌

ശ്വാസകോശ സംബന്ധമായ രോഗമുള്ളവരില്‍ കോവിഡ് രോഗം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു എന്നതിന് പുറമേ ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും കോവിഡ് കാരണമാകുന്നു എന്ന് പഠനങ്ങള്‍. ഹൃദയരക്തക്കുഴലുകളുടെ ഭിത്തിക്കു കേടുവരുത്തി രക്തം കട്ടപിടിക്കാനുള്ള സാധ്യത കോവിഡ് വൈറസ് കൂട്ടുന്നതായി വിദേശങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഈ സാധ്യത ശ്രദ്ധിക്കണമെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. മാനസിക സമ്മര്‍ദം കൂടുന്നതും കേരളത്തില്‍ ഹൃദ്രോഗത്തിന്റെ തോത് കൂടാന്‍ ഇടയാക്കുന്നു. കേരളത്തിലെ കോവിഡ്കാല മാനസിക സമ്മര്‍ദം ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണെന്നാണ് സമീപകാലത്ത് വിവിധ ഏജന്‍സികള്‍ നടത്തിയ മാനസികാരോഗ്യ സര്‍വേകള്‍ പറയുന്നത്.കോവിഡ് ഹാര്‍ട്ട് ഡിസീസ്‌കോവിഡ് രോഗബാധിതരില്‍ നടത്തിയ പരിശോധനകളിലൂടെയാണ് കോവിഡ് ഹാര്‍ട്ട് ഡിസീസ് എന്ന അവസ്ഥകൂടി വരുന്നതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളോടെ കോവിഡ് ബാധിതരായ ആളുകളെയാണ് ആദ്യം കണ്ടതെങ്കില്‍ പിന്നീട് വന്ന രോഗികളില്‍ പലരും ഹൃദയസംബന്ധമായ രോഗങ്ങളിലേക്ക് കടന്നതായി തെളിഞ്ഞു.

രക്തക്കുഴലുകളിലെ നീര്‍ക്കെട്ടും രക്തം കട്ട പിടിക്കാനുള്ള സാധ്യത കൂടുന്നതുമാണ് ഇവര്‍ക്ക് വിനയാകുന്നത്.കാരണങ്ങള്‍മാനസികസമ്മര്‍ദം കൂടിയതാണ് സമീപകാലത്ത് ഹൃദ്രോഗം കൂടാനുള്ള പ്രധാനകാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. തൊഴില്‍നഷ്ടം മുതല്‍ ഓണ്‍ലൈന്‍ ക്ലാസിലെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെടുന്ന കാര്യത്തില്‍വരെ ആളുകള്‍ മാനസികസമ്മര്‍ദം അനുഭവിക്കുന്നതയാണ് കണ്ടെത്തിയിരിക്കുന്നത്.കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച അനിശ്ചിതത്വവും പല ആളുകളുടെയും മാനസികസമ്മര്‍ദം കൂട്ടിയതായി ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.ജാഗ്രതവേണംഅന്തരീക്ഷ മലിനീകരണം മുതല്‍ ജീവിതശൈലിവരെയുള്ള പല കാരണങ്ങള്‍ ഇതിനു പിന്നിലുണ്ടെന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. സജി വി. കുരുട്ടുകുളം പറഞ്ഞു. കോവിഡ് കാലത്ത് ഹൃദ്രോഗികള്‍ ഏറിവരുമ്പോള്‍ വലിയ ജാഗ്രത പുലര്‍ത്തണം. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിനൊപ്പം കോവിഡ് വൈറസ് ഹൃദയത്തെ ബാധിക്കാനുള്ള സാധ്യതകളെപ്പറ്റിയും അവബോധമുണ്ടാകണം. ഇക്കാര്യത്തില്‍ ഓരോരുത്തരും സ്വയം നിരീക്ഷണം നടത്തണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close