INDIANEWS

കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് , പ്രതിദിന മരണനിരക്ക് 500 എണ്ണത്തില്‍ താഴെ

ന്യുഡല്‍ഹി:കോവിഡ് അതിന്റെ എല്ലാതിവ്രതയോടെയും നിലനില്‍ക്കുമ്പോഴും ഇന്ത്യയില്‍ സമാധനത്തിന്റെ സൂചന.ഇന്ത്യയില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം കഴിഞ്ഞ കുറച്ചുദിവസങ്ങളായി താഴുന്ന ഒരു സ്ഥിതിയാണ് കാണാന്‍ കഴിയുന്നത്.ഇന്ന് മാത്രം ചികിത്സയിലുള്ളവരുടെ എണ്ണം 3.6 ലക്ഷത്തിന് (3,59,819) താഴെയായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇന്ത്യയുടെ മൊത്തം പോസിറ്റീവ് കേസുകളുടെ വെറും 3.66 ശതമാനം മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളവരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതുതായി 33,494 പേര്‍ക്ക് രോഗമുക്തിയുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.കഴിഞ്ഞ ആഴ്ചയിലെ ശരാശരി പരിശോധിച്ചാല്‍ ഏറ്റവും അധികം അസുഖം ബാധിക്കപ്പെട്ട ആറു സംസ്ഥാനങ്ങളില്‍ സ്ഥായിയായ കുറവ് പ്രകടമാണ്.

രോഗം ഭേദമാകുന്നത് വര്‍ദ്ധിക്കുന്നത് മൂലം കേരളത്തിലെ രോഗമുക്തി നിരക്ക് ഇന്ന് 94.89% ആയി.കേരളത്തില്‍ മാത്രം മൊത്തം രോഗമുക്തി നേടിയത് 93,24,328 രോഗികള്‍ ആണ്. രോഗമുക്തി നേടുന്നതും സജീവരോഗമുള്ളവരുടെ കേസുകളും തമ്മിലുള്ള എണ്ണത്തിലുള്ള വിടവ് 89,64,509 ആണ്.പുതുതായി രോഗമുക്തി നേടുന്നവരില്‍ 74.46%വും 10 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങളില്‍ കേന്ദ്രീകൃതമാണ്.

ഒരുദിവസം ഏറ്റവും കൂടുതല്‍ രോഗികള്‍ക്ക് രോഗമുക്തി നേടിയ സംസ്ഥാനം കേരളമാണ്. ഒരുദിവസം 4,748 പേര്‍ക്കാണ് കേരളത്തില്‍ രോഗമുക്തി കൈവരിക്കാനായത്. 2,873 പേരുടെ രോഗമുക്തിയുമായി പശ്ചിമബംഗാളും 2,774 മായി മഹാരാഷ്ട്രയുമാണ് പിന്നില്‍.പുതിയ കേസുകളില്‍ 74%വും 10 സംസ്ഥാനങ്ങള്‍ അല്ലെങ്കില്‍ കേന്ദ്രഭരണപ്രദേശങ്ങളില്‍ ആണ് . 4,642 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കേരളത്തിലാണ് ഒരുദിവസം ഏറ്റവും കൂടുതല്‍ രോഗികളുണ്ടായത്. മഹാരാഷ്ട്രയില്‍ 4,268 കേസുകളും പശ്ചിമബംഗാളില്‍ 2,753 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 442 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ മരണങ്ങളുടെ 78.05%വും പത്തു സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണപ്രദേശങ്ങളിലാണ്. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ (87) ഉണ്ടായത് മഹാരാഷ്ട്രയിലാണ്. തൊട്ടുപിന്നില്‍ യഥാക്രമം 60 ഉം 50 മരണങ്ങളുമായി ഡല്‍ഹിയും പശ്ചിമബംഗാളുമാണ്.കഴിഞ്ഞ കുറേദിവസങ്ങളായി മരണനിരക്കിലും സ്ഥിരമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഏഴുദിവസമായി പ്രതിദിന മരണനിരക്ക് 500 എണ്ണത്തില്‍ താഴെയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close