INDIATop News

കോവിഡ് രോഗികള്‍ക്കും വോട്ട്, പ്രചരണത്തിനു ഒരു വീട്ടില്‍ അഞ്ച് പേര്‍; തിരഞ്ഞെടുപ്പ് മാര്‍ഗരേഖയായി

ന്യൂഡല്‍ഹി: കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ പുതിയ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. കോവിഡ് രോഗികള്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും. രാജ്യത്ത് പലയിടത്തായി തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ് പുതിയ മാര്‍ഗരേഖ.കോവിഡ് ബാധിച്ചവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും തപാല്‍ വോട്ടിന് അനുമതി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു നിയന്ത്രണങ്ങളുണ്ട്. പരസ്യ പ്രചാരണം കേന്ദ്ര, സംസ്ഥാന നിര്‍ദേശങ്ങള്‍ പാലിച്ചുമാത്രം ആയിരിക്കും. പ്രചാരണത്തിനായി ഒരു വീട്ടില്‍ അഞ്ച് പേര്‍ക്ക് മാത്രം പോകാം. സ്ഥാനാര്‍ഥി അടക്കം അഞ്ച് പേര്‍ക്ക് പ്രചാരണത്തിനു വീടുകളില്‍ കയറാന്‍ സാധിക്കൂ. ഒരേസമയം അഞ്ച് വാഹനങ്ങള്‍ മാത്രമേ പ്രചാരണത്തിനു ഉപയോഗിക്കാന്‍ പാടൂള്ളൂ.
വോട്ടെടുപ്പിന് സാനിറ്റൈസറും കയ്യുറകളും അനുവദിക്കും. പ്രചാരണത്തിനു പോകുന്നവരും നിര്‍ബന്ധമായും കയ്യുറകളും മാസ്‌കും ധരിക്കണം. വോട്ട് ചെയ്യാന്‍ എത്തുന്ന എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണം. സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വഴി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.എല്ലാ ബൂത്തുകളിലും തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും കൈ കഴുകാനുള്ള സൗകര്യവും ഉറപ്പാക്കണം. ഒരു പോളിങ് സ്റ്റേഷനില്‍ വോട്ട് ചെയ്യാന്‍ കഴിയുന്നവരുടെ എണ്ണം ആയിരമായി ചുരുക്കി.അതേസമയം, പ്രോക്സി വോട്ടിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Tags
Show More

Related Articles

Back to top button
Close