Covid UpdatesKERALANEWS

കോവിഡ് രോഗികള്‍ക്ക് ചികിത്സ ഇനി വീട്ടിലും ആരംഭിക്കുന്നു

തിരുവനന്തപുരം: കോവിഡ് രോഗികളുടെ നിരക്ക് ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ചികിത്‌സ വീടുകളില്‍ ആരംഭിക്കുന്നതായുള്ള വിവരങ്ങള്‍ പുറത്ത്. വീട്ടില്‍ മാത്രമല്ല സ്വകാര്യ ആശുപത്രികളിലും ചികിത്സ അനുവദിക്കുന്നതിനെക്കുറിച്ചും പദ്ധതിയിലുണ്ട്. കഴിഞ്ഞ പത്ത് ദിവസമായി 700 മുതല്‍ 1100 മുകളില്‍വരെ കേസുകള്‍ സംസ്ഥാനത്ത് രേഖപ്പെടുത്തുന്നുണ്ട്. ചില സംസ്ഥാനങ്ങളില്‍ ഈ രീതികള്‍ ഇപ്പോള്‍ത്തന്നെ നടപ്പിലാക്കിയിട്ടുണ്ട്.
ചെറിയ ലക്ഷണങ്ങളുള്ള രോഗികള്‍ക്ക് വീട്ടില്‍ അല്ലെങ്കില്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ അനുവദിക്കുന്നതിന് ഒരു പ്രോട്ടോക്കോള്‍ തയ്യാറാക്കും. 86 ഓളം സ്വകാര്യ ആശുപത്രികളാണ് ചികിത്സാക്കായി തയ്യാറാക്കുക. താമസസ്ഥലത്തിന് സമീപം അടിയന്തര വൈദ്യസഹായം ലഭിക്കാന്‍ സൗകര്യമുള്ളവര്‍ക്ക് മാത്രമേ വീട്ടില്‍ ചികിത്സ അനുവദിക്കാവൂ എന്നും വ്യവസ്ഥ ഉണ്ട്. കഠിനമായ ലക്ഷണങ്ങളും അടിസ്ഥാന സാഹചര്യങ്ങളുമുള്ളവരെ കോവിഡ് ആശുപത്രികളില്‍ തന്നെ ചികിത്സിക്കണം.
രണ്ടാം ഘട്ടത്തില്‍ കോവിഡ് ചികിത്സക്കായി 30,598 കിടക്കകളുള്ള 229 സി.എഫ്.എല്‍.ടി.സികളാണ് തയ്യാറാക്കിയത്. മൂന്നാം ഘട്ടത്തില്‍ 36,400 കിടക്കകളുള്ള 480 സി.എഫ്.എല്‍.ടി.സികളും. ഒരു മെഡിക്കല്‍ ഓഫീസര്‍, കോ-ടീം ലീഡര്‍, ഒരു സ്റ്റാഫ് നഴ്‌സ്, രണ്ട് ലാബ് ടെക്‌നീഷ്യന്‍മാര്‍, രണ്ട് ഫാര്‍മസിസ്റ്റുകള്‍ എന്നിവരടങ്ങുന്നതാണ് അടിസ്ഥാന സിഎഫ്എല്‍ടിസി ടീം. ആവശ്യാനുസരണം സംഘാംഗങ്ങളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കോവിഡ് ബ്രിഗേഡിനായി 1,679 ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. മറ്റുള്ളവര്‍ക്കുള്ള പരിശീലനം ഉടന്‍ ആരംഭിക്കും, എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Tags
Show More

Related Articles

Back to top button
Close