
കൊല്‍ക്കത്ത: മൃതദേഹം സൂക്ഷിക്കാന്‍ കൊല്‍ക്കത്തയിലെ ഒരു കുടുംബം ഐസ്ക്രീം ഫ്രീസര്‍ വാടകയ്ക്ക് എടുക്കാന്‍ നിര്‍ബന്ധിതരായി. കൊറോണ വൈറസ് പരിശോധന കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം മരിച്ച 71 കാരന്റെ മൃതദേഹമാണ് ഈ രീതിയില്‍ 48 മണിക്കൂര്‍ ഐസ്ക്രീം ഫ്രീസറില്‍ സൂക്ഷിക്കേണ്ടി വന്നത്. രണ്ടു ദിവസത്തിനുശേഷം മൃതദേഹം നഗരിസഭാ അധികൃതര്‍ എത്തി നീക്കംചെയ്തു.
കോവിഡ് പരിശോധനാ ഫലമില്ലാതെ മരണ സര്‍ട്ടിഫിക്കറ്റ് നല്കാന് ഡോക്ടര്‍മാര്‍ വിസമ്മതിച്ചതാണ് കുടുംബത്തിന്റെ ഈ അവസ്ഥയ്ക്ക് കാരണമായത്. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ മോര്‍ച്ചറികള്‍ മൃതദേഹം സ്വീകരിക്കില്ലായിരുന്നു. ആരോഗ്യവകുപ്പോ, നഗരസഭാ അധികൃതരോ, പോലീസോ, രാഷ്ട്രീയക്കാരോ ആരും തന്നെ ഇവരുടെ സഹായത്തിനായി എത്തിയില്ല. ഇതിനെത്തുടര്‍ന്ന് .
തിങ്കാഴ്ച കോവിഡ് പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിയ വ്യക്തി തിരികെ വീട്ടിലെത്തിയ ഉടനെ മരിക്കുകയായിരുന്നു. പിപിഇ കിറ്റ് ധരിച്ച് ഡോക്ടര്‍ വീട്ടിലെത്തിയെങ്കിലും മരണ സര്‍ട്ടിഫിക്കറ്റ്
നല്കാന് വിസമ്മതിച്ച് ലോക്കല്‍ പോലീസിനെ ബന്ധപ്പെടാന്‍ കുടുംബത്തോട് നിര്‍ബന്ധിക്കുകയായിരുന്നു.
ആരോഗ്യവകുപ്പിനെ വിളിച്ചപ്പോള്‍ ആരും പ്രതികരിച്ചില്ല എന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.
‘പരിശോധനാ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനുശേഷവും ഞങ്ങള്‍ സംസ്ഥാന ആരോഗ്യ വകുപ്പിനെ വിളിച്ചുകൊണ്ടിരുന്നുവെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ല. ബുധനാഴ്ച രാവിലെ ഞങ്ങള്‍ക്ക് ആരോഗ്യ വകുപ്പില്‍ നിന്ന് കോളുകള്‍ ലഭിച്ചു, അവരോട് എല്ലാം പറഞ്ഞു’ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്പ്പറേഷന് ജീവനക്കാര്‍ ബുധനാഴ്ച ഉച്ചയോടെ അപ്പാര്‍ട്ട്മെന്റില്‍ എത്തി ശവസംസ്കാരത്തിനായി മൃതദേഹം കൊണ്ടുപോയി.