INDIANEWS

കോവിഡ് രോഗിയെ പീഡിപ്പിച്ച കേസ്; പുരുഷ നഴ്‌സ് ഒരുമാസത്തിനു ശേഷം പോലീസ് കസ്റ്റടിയില്‍

ഭോപ്പാല്‍: കോവിഡ് രോഗിയെ പുരുഷ നഴ്‌സ് ലൈംഗികമായി പീഡിപ്പിച്ചതായി പോലീസ്. മധ്യപ്രദേശിലെ ഭോപ്പാലില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ചാണ് സംഭവം. 24 മണിക്കൂറിനുള്ളില്‍ ഈ രോഗി മരണത്തിന് കീഴടങ്ങിയെന്നും പോലീസ് വ്യക്തമാക്കി. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതോടെയാണ് ഈ ക്രൂരത ലോകമറിയുന്നത്. ഏപ്രില്‍ ആറിനാണ് 43 കാരിയായ സ്ത്രീയെ കോവിഡ് ബാധിച്ച് ഭോപ്പാല്‍ മെമ്മോറിയല്‍ ആന്റ് റിസര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അധികം വൈകാതെ സ്ത്രീയുടെ നില ഗുരുതരമാകുകയും ഇവരെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ മരണത്തിന് കീഴടങ്ങി. 40കാരനായ സന്തോഷ് അഹിര്‍വാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. മരിക്കുന്നതിന് മുമ്പ് നല്‍കിയ പരാതിയില്‍ തന്റെ പേര് പുറംലോകമറിയതരുതെന്ന് സ്ത്രീ വ്യക്തമാക്കിയിരുന്നതിനാലാണ് സംഭവം പുറത്തുവിടാതിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

പ്രതി നേരത്തേ 24 കാരിയായ നഴ്‌സിനെ ലൈംഗികമായി അപമാനിച്ചിരുന്നെന്നും മദ്യപിച്ചതിന് സസ്‌പെന്റ് ചെയ്യപ്പെട്ടിരുന്നുവെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 1984 ലെ ഭോപ്പാല്‍ വാതക ദുരന്തത്തെ അതിജീവിച്ച വ്യക്തിയാണ് മരിച്ച 43കാരി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close