INDIANEWS

കോവിഡ് രോ​ഗികളെ ചികിത്സിക്കാൻ അനുമതി നൽകണം; കോടതിയെ സമീപിച്ച് തീഹാർ ജയിലിൽ കഴിയുന്ന അൽ-ഖായിദ ഭീകരൻ; തന്‍റെ വൈദഗ്ധ്യവും അനുഭവ സമ്പത്തും തടവുകാരുടെ ചികിത്സയ്ക്ക് വളരെയേറെ ഉപകാരപ്രദമാകുമെന്നും സബീൽ അഹമ്മദ്

ന്യൂഡൽഹി: കോവിഡ് രോ​ഗികളെ ചികിത്സിക്കാൻ അവസരം നൽകണമെന്ന ആവശ്യവുമായി തീഹാർ ജയിലിൽ കഴിയുന്ന അൽ ഖായിദ പ്രവർത്തകൻ. നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ അൽ-ഖായിദ ഇൻ ദി ഇന്ത്യൻ സബ് കോണ്ടിനന്‍റ് (AQIS) അംഗമായ സബീൽ അഹമ്മദാണ് ജയിലിനുള്ളിലെ ആശുപത്രിയിൽ കോവിഡ് രോ​ഗികളെ പരിചരിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് രം​ഗത്തെത്തിയത്. ഇതിനായി ഡൽഹി കോടതിയെ സമീപിച്ചിരിക്കുകയാണ് സബീൽ അഹമ്മദ്. ഗുരുതരമായ കേസുകളുടെയടക്കം ചികിത്സയിൽ ഏഴ് വർഷത്തെ പരിചയമുള്ള എംബിബിഎസ് യോഗ്യതയുള്ള ഡോക്ടറാണ് സബീൽ അഹമ്മദ്.

‘ജയിലിൽ കോവിഡ് കേസുകൾ കൂടി വരുന്ന ഈ സാഹചര്യത്തിൽ ഒരു ആരോഗ്യ വിദഗ്ധൻ എന്ന നിലയിൽ തന്‍റെ വൈദഗ്ധ്യവും അനുഭവ സമ്പത്തും തടവുകാരുടെ ചികിത്സയ്ക്ക് വളരെയേറെ ഉപകാരപ്രദമാകും’. സ്പെഷ്യൽ ജഡ്ജ് ധർമ്മേന്ദർ റാണയ്ക്ക് സമർപ്പിച്ച അപേക്ഷയിൽ സബീൽ പറയുന്നു.

നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ അൽ-ഖായിദ ഇൻ ദി ഇന്ത്യൻ സബ് കോണ്ടിനന്‍റ് (AQIS) അംഗമായ സബീൽ അഹമ്മദ് ഫെബ്രുവരി 22 നാണ് അറസ്റ്റിലാകുന്നത്. സംഘടനയുടെ ഇന്ത്യയിലെയും വിദേശത്തെയും അംഗങ്ങളൾക്കായി സാമ്പത്തിക-സാങ്കേതിക സഹായങ്ങൾ ചെയ്തു കൊടുത്തു എന്നാരോപിച്ചാണ് ബംഗളൂരു സ്വദേശിയായ ഇയാളെ ഡൽഹി പൊലീസ് സ്പെഷല്‍ സെൽ അറസ്റ്റ് ചെയ്തത്.

തടവുകാർക്കിടയിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് ഡോക്ടറായ തന്‍റെ സേവനം പ്രയോജനപ്പെടുത്തണമെന്നാവശ്യം സബീല്‍ ഉന്നയിച്ചിരിക്കുന്നത്. ജയിൽ അധികൃതരെ സഹായിക്കാൻ തന്നെ അനുവദിക്കണമെന്ന നിർദേശം ജയിൽ സൂപ്രണ്ടിന്‍റ് നൽകണമെന്നാണ് അഭിഭാഷകൻ മുഖേന ഇയാൾ ആവശ്യപ്പെട്ടിരിക്കുന്നത്.

ഗുരുതരമായ കേസുകളുടെയടക്കം ചികിത്സയിൽ ഏഴ് വർഷത്തെ പരിചയമുള്ള എംബിബിഎസ് യോഗ്യതയുള്ള ഡോക്ടറാണ് പ്രതി. കോവിഡ് -19 കേസുകളുടെ വർദ്ധനവ് നേരിടാനും തിഹാറിലെ സെൻട്രൽ ജയിലിലെ തടവുകാരെ ചികിത്സിക്കാനും മെഡിക്കൽ പ്രൊഫഷണലായ അദ്ദേഹത്തിന്റെ അനുഭവവും വൈദഗ്ധ്യവും സഹായകമാകും’ അപേക്ഷയിൽ പറയുന്നു. യുകെയിലെ ഗ്ലാസ്ഗോ വിമാനത്താവളത്തിൽ 2007 ജൂൺ 30ന് നടന്ന ചാവേറാക്രമണത്തിലും സബീൽ ആരോപണവിധേയനാണ്. 2020 ആഗസ്റ്റ് 20 ന് സൗദിയിൽ നിന്നും നാടുകടത്തപ്പെട്ട ഇയാളെ ബംഗളൂരുവിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒരു തീവ്രവാദ കേസുമായി ബന്ധപ്പെട്ട് എൻഐഎയാണ് കസ്റ്റഡിയിലെടുക്കുന്നത്. പിന്നീടാണ് ഡൽഹി പൊലീസ് സ്പെഷല്‍ സെല്ലിന് കൈമാറിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close