NEWSWORLD

കോവിഡ്: റഷ്യ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നെന്ന് അമേരിക്ക

വാഷിങ്ടണ്‍: കോവിഡ് വ്യാപനത്തിന്റെ കാര്യത്തില്‍ റഷ്യ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായി അമേരിക്ക ആരോപിച്ചു. ഇത്തരം പ്രചരണങ്ങള്‍ക്കായി റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം മൂന്ന് ഇംഗ്ലീഷ് ഭാഷാ വെബ്സൈറ്റുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും മോസ്‌കോയിലെ മിലിട്ടറി ഇന്റലിജന്‍സ് സര്‍വീസില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ച രണ്ട് പേര്‍ തെറ്റായ വിവര പ്രചാരണത്തിന് ഉത്തരവാദികളാണെന്നും യു.എസ് കൂട്ടിച്ചേര്‍ത്തു

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6 ലക്ഷത്തിഅറുപതിനായിരം കവിഞ്ഞിരിക്കുകയാണ് . ഒരു കോടി അറുപത്തെട്ട് ലക്ഷത്തിലധികം പേര്‍ക്ക് ഇതിനോടകം രോഗം ബാധിച്ചു കഴിഞ്ഞു. രോഗവ്യാപനം തീവ്രമായിരുന്ന ബ്രസീലില്‍ കോവിഡ് മരണനിരക്കും രോഗവ്യാപന തോതും കുറയുന്നതായാണ് റിപ്പോര്‍ട്ട്.

Tags
Show More

Related Articles

Back to top button
Close