INDIANEWSviral

കോവിഡ് വരാതിരിക്കാൻ നല്ല മരുന്നെന്ന പേരിൽ വിഷപ്പാമ്പിനെ തിന്ന് മധ്യവയസ്‌കൻ; 7000 രൂപ പിഴയീടാക്കി വനംവകുപ്പ്

തിരുനെൽവേലി: കോവിഡ് വരാതിരിക്കാൻ പറ്റിയ ഒറ്റമൂലിയാണെന്ന പേരിൽ വിഷപ്പാമ്പിനെ തിന്നയാളുടെ വിഡീയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ തേടിയെത്തി പിഴയീടാക്കിയിരിക്കുകയാണ് വനവകുപ്പ് ഉദ്യോഗസ്ഥർ. തമിഴ്നാട് തിരുനെൽവേലിയിൽ പെരുമാൾപ്പെട്ടി എന്ന ഗ്രാമത്തിൽ നിന്നുള്ള വടിവേലു (50) എന്നയാളാണ് കൂട്ടുകാരുടെ മുന്നിൽ കാട്ടിയ സാഹസികത കാരണം 7000 രൂപ പിഴയടക്കേണ്ടി വന്നത്.

കൂടിയ വിഷമുള്ള ‘വെള്ളക്കെട്ടൻ’ എന്നയിനം പാമ്പിനെയാണ് വടിവേലു പിടിച്ച് തിന്നത്.ഇതിന്റെ വിഷം ഉള്ളിൽ ചെന്നാൽ മിനിറ്റുകൾക്കുളിൽ മരണം സംഭവിക്കും. ഭാഗ്യവശാൽ വിഷഗ്രന്ഥികളിൽ വടിവേലു കടിച്ചിരുന്നില്ല. വയലിൽ നിന്ന് പിടിച്ച പാമ്പിനെ കൊന്നാണ് തിന്നത് എന്ന് വടിവേലു അവകാശപ്പെടുന്നു. എന്നാൽ കൂട്ടുകാരുമായി പന്തയം വച്ച് പാമ്പിനെ പിടിച്ച് തിന്ന വടിവേലു അമിതമായി മദ്യപിച്ചിരുന്നു എന്ന് മധുര ജില്ലാ വനംവകുപ്പ് ഓഫീസർ ആനന്ദ് സാക്ഷ്യപ്പെടുത്തുന്നു. ഇന്നലെയാണ് വനംവകുപ്പ് വടിവേലുവിനെ പിടികൂടി പിഴ അടപ്പിച്ചത്.

വീഡിയോ കണ്ട പരിസ്ഥിതിപ്രവർത്തകരാണ് വിവരം വനം വകുപ്പിനെ അറിയിച്ചത്. ഭക്ഷിച്ചതിന്റെ ബാക്കി ഭാഗങ്ങൾ ഒരു ഓടയിൽനിന്ന് കണ്ടെടുക്കുകയും ചെയ്തു. പാമ്പിനെ തിന്നുക മാത്രമല്ല, കോവിഡ് വരാതിരിക്കാൻ വളരെ മികച്ച ഒരു ഒറ്റമൂലിയാണ് പാമ്പിനെ തിന്നുന്നത് എന്നും വടിവേലു ദൃശ്യങ്ങളിൽ അവകാശപ്പെടുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close