Covid UpdatesINDIANEWS

കോവിഡ് വര്‍ദ്ധനവില്‍ ആശങ്ക, ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യങ്ങളില്‍ ഇന്ത്യ മൂന്നാമത്

ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യങ്ങളില്‍ മൂന്നാമതായി ഇന്ത്യ മാറി. രോഗികളുടെ എണ്ണത്തില്‍ റഷ്യയെ മറികടന്നതോടെയാണ് ഇത്. ഇന്ത്യയേക്കാള്‍ കോവിഡ് രോഗികളുള്ളത് അമേരിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ്. ഞായറാഴ്ച പുറത്തുവിട്ട കണക്ക് പ്രകാരം ഇന്നലെ മാത്രം 24,000 രോഗികളാണ് ഉണ്ടായത്. നിലവില്‍ 6.97 ലക്ഷം കോവിഡ് രോഗികള്‍ ഇന്ത്യയിലുണ്ട്. അമേരിക്കയില്‍ 28 ലക്ഷം രോഗികളും ബ്രസീലില്‍ 16 ലക്ഷം രോഗികളുമാണുള്ളത. റഷ്യയില്‍ 6.8 ലക്ഷം രോഗികളാണ് അകെയുള്ളത്. ഇന്ത്യയില്‍ കഴിഞ്ഞയാഴച്കളിലാണ് വലിയ തോതിലാണ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത്. നാല് ദിവസങ്ങളിലായി പ്രതിദിനം 20,000 ത്തിലധികം രോഗികളാണ് രാജ്യത്ത് ഉണ്ടാകുന്നത്. ഇന്ത്യയില്‍ മാര്‍ച്ച് അവസാന വാരം ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ജൂണ്‍ ആദ്യവാരത്തിലാണ് അവസാനിപ്പിച്ചത്. ഇതോടെ രോഗികളുടെ എണ്ണം കൂടുന്നതായാണ് വിവിധ സ്ഥലങ്ങളില്‍നിന്നുണ്ടാകുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഞായാറാഴ്ച പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ ഇന്ത്യയില്‍ 19,268 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രണ്ട് ലക്ഷത്തിലധികം കേസുകളാണ് മഹാരാഷ്ട്രയില്‍ മാത്രമുള്ളത്. ഞായാറാഴ്ച 6,555 പുതിയ രോഗികളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ടു ചെയ്തത്. ശനിയാഴ്ച അത് 7000 ആയിരുന്നു.
തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ദ്ധനയുണ്ടായി. ദേശീയ തലത്തിലെ കണക്കിന്റെ 25 ശതമാനമായി തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള മൊത്തം രോഗികളുടെ എണ്ണം മാറിയിട്ടുണ്ട്. ഞായാറാഴ്ച കര്‍ണാടകയില്‍ 1925 രോഗികളാണ് പുതുതായി ഉണ്ടായത്. തെലങ്കാനയില്‍ 1590 രോഗികളും. കഴിഞ്ഞായാഴ്ച തെലങ്കാനയില്‍ 9500 രോഗികളാണ് ഉണ്ടായത്. കര്‍ണാടകയില്‍ ആകട്ടെ 10,000 രോഗികളും. പ്രതീക്ഷകള്‍ നല്‍കുന്ന വിധത്തില്‍ തമിഴ്‌നാട്ടില്‍ റിപ്പോട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടാകുന്നുണ്ട്. ജൂണ്‍ മാസം മുതലാണ് തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധന ഉണ്ടായത്.

Tags
Show More

Related Articles

Back to top button
Close