INDIANEWSUncategorized

കോവിഡ് വര്‍ധനയില്‍ ഭീതിയോടെ തലസ്ഥാനം, രോഗ വ്യാപനം കുറയ്ക്കാന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍


ന്യൂഡല്‍ഹി: ദില്ലിയിലും മുംബൈയിലും കോവിഡ് വ്യാപനത്തില്‍ വന്‍ വര്‍ധനവ്. ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 59,746 ആയി വര്‍ധിച്ചു. 2,175 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ 31% വര്‍ധനവാണുണ്ടാകുന്നത്. മുംബൈയില്‍ മരണ സംഖ്യ 3,671 ആയി ഉയര്‍ന്നു. ഇതുവരെ 66,488 കോവിഡ് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മെട്രോ നഗരങ്ങളില്‍ രോഗവ്യാപനം ക്രമാതീതമായി ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധി തടയുന്നതിനുള്ള പുതിയ കര്‍മ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് സര്‍ക്കാര്‍. ആഭ്യന്തര മന്ത്രി അമിത് ഷാ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, ഡപ്യൂട്ടി മനീഷ് സിസോടിയ, ലഫ്റ്റ്‌നെന്റ് ജനറല്‍ അനില്‍ ബൈജാല്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ തുടങ്ങിയവര്‍ ഉന്നത ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു രോഗവ്യാപനം തടയാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ തീരുമാനിച്ചു.
ദില്ലിയില്‍ രോഗവ്യാപനത്തെ കൂടുതല്‍ ഫലപ്രധമായി നിയന്ത്രിക്കുന്നതിനുള്ള നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുള്ളത്. രോഗ പരിശോധനകള്‍ കൂടുതല്‍ വ്യാപിപ്പിക്കുക, സാമൂഹ്യ അകലം പാലിക്കല്‍, നിരീക്ഷണം എന്നിവ കൂടുതല്‍ കര്‍ശനമാക്കുക. ആരോഗ്യ പരിപാലന കാര്യങ്ങളില്‍ കൂടുതല്‍ നിരീക്ഷണം ഏര്‍പ്പെടുത്തുന്നതിനായി ജില്ലാതലത്തില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തുക. കണ്‍ണ്ടേയ്ന്‍മെന്റ് സോണുകളുടെ അതിര്‍ത്തി വ്യാപിക്കാനും ജൂണ്‍ 30 ഉള്ളില്‍ പരിശോധ 100% നടത്തുന്നതിനും തീരുമാനമായിട്ടുണ്ട്. ജൂലൈ 6 നു മു്പായി തലസ്ഥാനത്തെ മുഴുവന്‍ പരിശോധനകളും നടത്തും. ഡല്‍ഹിയില്‍ ഞായറാഴ്ച രാത്രി വരെ 261 കണ്‍ണ്ടേയ്ന്‍മെന്റ് സോണുകളാണ് ഉണ്ടായിരുന്നത്.
രോഗബാധിതരുടെ കുടുംബാംഗങ്ങളുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്താനും അതിനായി ഡല്‍ഹി ആശുപത്രിയിലെ അധ്യാപകരെയും മൂന്നും നാലും വര്‍ഷങ്ങളില്‍ പഠിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളെയും ചുമതലപ്പെടുത്തും.
പരിശോധനകള്‍ കൂടുതല്‍ വേഗത്തിലാക്കുകയും അടുത്തയാഴ്ചയോടെ കൂടുതല്‍ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി അയക്കുകയും ചെയ്യും.
കോവിഡ് വ്യാപനത്തിന്റെ തോത് നിര്‍ണയിക്കുന്നതിനായി ജൂണ്‍27 മുതല്‍ ജൂലൈ 10 വരെ 20,000 സാമ്പിളുകള്‍ ശേഖരിക്കും. സാമൂഹ്യ അകലം പാലിക്കാതിരിക്കുന്നതിനും മാസ്‌ക് നിര്‍ബന്ധമാക്കാനും പരിശോധനകള്‍ ശക്തമാക്കും. ഡല്‍ഹി പോലീസ് കമ്മീഷണറുടെ ചുമതലയിലാവും ഇത്.
ധാരാവിയിലും വോര്‍ലിയിലും നടത്തിയപോലെ നാലു ‘റ്റി’ കള്‍ അഥവാ ട്രേസിംഗ്, ട്രാക്കിംഗ്,ടെസ്റ്റിംഗ്, ട്രീറ്റിംഗ് എന്നിവ വേഗത്തില്‍ നടപ്പിലാക്കും. മുലുന്ദ്, ഭണ്്ഡൂപ് മാലദ്, അന്ദേരി, ദാഹിസര്‍, തുടങ്ങിയ സ്ഥലങ്ങളില്‍ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കും.
സംശയമുള്ളവരുടെ കോണ്‍ടാക്ട് കണ്ടെത്തി ക്വാറൈന്റെയ്ന്‍ ആക്കാനും അവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി ആവശ്യമുള്ളവരെ ഹോം ക്വാറൈന്റെന്‍ ആക്കുകയും ചെയ്യും.
തെരഞ്ഞെടുത്ത പൊതുപ്രവര്‍ത്തകര്‍ ജനപ്രതിനിധികള്‍ എന്‍ജിഒ എന്നിവരുടെ സംഘങ്ങള്‍ തദ്ദേശീയരായ ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുകയും ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും.

Tags
Show More

Related Articles

Back to top button
Close