KERALANEWSTop News

കോവിഡ് വാക്സിനേഷനും പ്രചാരം നൽകാൻ റാസ്പുട്ടിൻ തന്നെ വേണം; എൺപതുകളെ ഹരം കൊള്ളിച്ച ​ഗാനം മഹാമരിയുടെ പ്രതിരോധത്തിനും ഊർജ്ജമാകുന്നു; വീഡിയോ കാണാം..

തിരുവനന്തപുരം: കോവിഡ് വാക്സിനേഷനും റാ റാ റാസ്പുട്ടിൻ ഡിസ്കോ ​ഗാനം. ആരോ​ഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാണ് റാസ്പുട്ടിൻ ​ഗാനത്തിനൊപ്പം ചുവടുവെയ്ക്കുന്ന വാക്സിന്റെ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. മെഡിക്കൽ വിദ്യാർത്ഥികളായ നവീനും ജാനകിയും റാസ്പുട്ടിൻ ​ഗാനത്തിനൊപ്പിച്ച് ചുവട് വെച്ചത് വൈറലാകുകയും പിന്നീട് സംഘപരിവാർ വിവാദമാക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് വാക്സിനേഷന്റെ പ്രചാരണത്തിനായും റാസ്പുട്ടിൻ ​ഗാനം ഉപയോ​ഗപ്പെടുത്തുകയായിരുന്നു.

നാല് പതിറ്റാണ്ട് മുമ്പ് ലോകത്തിന്റെ ഹരമായി പടർന്ന ‘റാ… റാ… റാസ്‌പുടിൻ, ലവർ ഓഫ് ദ റഷ്യൻ ക്വീൻ’ എന്ന ബോണി എം സൂപ്പർ ഹിറ്റ് ഗാനത്തിന്റെ വരികൾക്കാണ് നവീനും ജാനകിയും ചടുല വേഗവും മനോഹര ഭാവങ്ങളും സമന്വയിച്ച നൃത്തഭാഷ്യം പകർന്നത്. ആ പാട്ടിൽ ഒരു വരിയുണ്ട് – ഫുൾ ഓഫ് എക്സ്റ്റസി ആൻഡ് ഫയർ…മുപ്പതു സെക്കൻഡിൽ ആ തീയും ആഹ്ലാദവും പകർന്ന അവർ യുവതയുടെ ഹരമായി. ഫുട് വർക്കും ഭാവങ്ങളും അനായാസ ചലനങ്ങളും മുതിർന്നവരുടെ വാത്സല്യക്കുട്ടികളാക്കി. അദ്ധ്യാപകരുടെയും കൂട്ടുകാരുടെയും താരങ്ങളായി. സോഷ്യൽ മീഡിയ ഇവരെ ആഘോഷിക്കുകയാണ്. ഇപ്പോഴിതാ, ആ വരികൾ കോവിഡ് പ്രതിരോധത്തിനും ഊർജ്ജമേകുന്നു.
രാജ്യത്ത് ഇതുവരെ പത്ത് കോടി പേര്‍ക്കാണ് വാക്‌സിന്‍ വിതരണം ചെയ്തത്.

രാജ്യത്ത് ഇന്ന് മുതൽ കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം ചെയ്ത മാസ് വാക്‌സിനേഷന്‍ കര്‍മ പദ്ധതിക്ക് തുടക്കമായി. ഏപ്രില്‍ 11 മുതല്‍ നാല് ദിവസമാണ് വിപുലമായ വാക്‌സിനേഷന്‍ ക്യാംപയിന്‍ നടക്കുക. അര്‍ഹരായ പരമാവധി ആളുകള്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യം. കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ വാക്‌സിന്‍ വിതരണം വിപുലപ്പെടുത്താന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് അഭ്യര്‍ഥിച്ചിരുന്നു.

ഉത്തര്‍പ്രദേശ്, ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ മാസ് വാക്‌സിനേഷനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ 6000 ഇടങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചു. നാല് ലക്ഷം പേര്‍ക്ക് നാല് ദിവസം കൊണ്ട് വാക്‌സിന്‍ വിതരണം ചെയ്യാനാണ് ബിഹാര്‍ ലക്ഷ്യമിടുന്നത്. അര്‍ഹരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കാന്‍ സന്നദ്ധരാവണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

പഞ്ചാബ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ക്ഷാമത്തെക്കുറിച്ച് ആശങ്ക ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് മഹാ വാക്‌സിനേഷന്‍ നടത്താനൊരുങ്ങുന്നത്.

സംസ്ഥാനത്ത് അഞ്ച് ദിവസം വിതരണം ചെയ്യേണ്ട വാക്‌സിന്‍ മാത്രമാണ് ശേഷിക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. കേന്ദ്രം കൂടുതല്‍ വാക്‌സിന്‍ ഡോസ് അയക്കാന്‍ തയ്യാറായില്ലെങ്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ വാക്‌സിന്‍ ശേഖരം തീരുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത് പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും വാക്‌സിന്‍ ക്ഷാമത്തെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചിട്ടുണ്ട്. 7-10 ദിവസത്തേക്കുള്ള വാക്‌സിന്‍ മാത്രമാണ് ഡല്‍ഹിയില്‍ ശേഷിക്കുന്നത്.

https://fb.watch/4OmhdGVU0K/

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close