INDIANEWSTrending

കോവിഡ് വാക്സിന്‍ ആദ്യം നല്‍കേണ്ടത് മുന്‍ഗണനാ ഗ്രൂപ്പിലുള്ളവര്‍ക്ക് ,തുടക്കത്തില്‍ വാക്സിന്‍ സ്വീകരിക്കാനില്ലെന്ന് ശിവരാജ്സിങ് ചൗഹാന്‍

ഭോപ്പാല്‍: കോവിഡ് വാക്സിന്‍ വിതരണത്തിന്റെ തുടക്കത്തില്‍ വാക്സിന്‍ സ്വീകരിക്കാനില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍.രാജ്യത്ത് രണ്ട് കോറോണ വാക്സിന്‍ അടിയന്തിരമായി ഉപയോഗിക്കാന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ഇന്നലെ അനുമതി നല്‍കിയിരുന്നതിന് പിന്നാലെയാണ് മുതിര്‍ന്ന ബിജെപി നേതാവിന്റെ പ്രതികരണം.വാക്സിന്‍ ആദ്യം നല്‍കേണ്ടത് മുന്‍ഗണനാ ഗ്രൂപ്പിലുള്ളവര്‍ക്കാണെന്നും അവര്‍ക്ക് അത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ചൗഹാന്‍ പറഞ്ഞു.

വാക്സിന്‍ വിതരണത്തിന് അനുമതി നല്‍കിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെകോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. മൂന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയാക്കാതെയാണ് ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവാക്സിന്‍ അനുമതി നല്‍കിയതെന്നും ഇത് അപകടം വിളിച്ചുവരുത്തുമെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം. കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍, ജയ്റാം രമേഷ്, ആനന്ദ് ശര്‍മ്മ തുടങ്ങിയവരാണ് കോവിഡ് വാക്സിനെതിരെ രംഗത്ത് എത്തിയത്.കോണ്‍ഗ്രസിന്റെ നിലപാടിനെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പൂരി എന്നിവര്‍ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ആരോപണം വിലകുറഞ്ഞതാണെന്നും രാഷ്ട്രീയപകയാണെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close