INDIA

കോവിഡ് വാക്സിന്‍ വാങ്ങാനുള്ള 8000 കോടി കേന്ദ്രസര്‍ക്കാര്‍ എവിടെ നിന്ന് കണ്ടെത്തും

ന്യൂഡല്‍ഹി: കോവിഡ് 19 പ്രതിരോധ വാക്സിന്‍ വികസിപ്പിച്ചാലും അതിന്റെ ഉല്പാദനത്തിലും വിതരണത്തിലും ഇന്ത്യ നേരിടാന്‍ പോകുന്ന വെല്ലുവിളികളെ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ലോകത്തെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ. അദര്‍ പൂനാവാല. കോവിഡ് പ്രതിരോധ വാക്സിനായി 80,000 കോടി രൂപ ചെലവാകും. ‘അടുത്ത വര്‍ഷത്തേക്കായി ഇന്ത്യന്‍ സര്‍ക്കാരിന്റെ കൈയില്‍ 80,000 കോടി രൂപയുണ്ടാകുമോ? കാരണം വാക്സിന്‍ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനുമായി ആരോഗ്യമന്ത്രാലയത്തിന് വേണ്ടിവരിക അതാണ്. നാം എത്രയും വേഗം പരിഹാരം കാണേണ്ട അടുത്ത വെല്ലുവിളി ഇതാണ്.’ എന്ന് പൂനാവാല ട്വീറ്റ് ചെയ്തു. എന്തുകൊണ്ടാണ് ഈ ചോദ്യം താന്‍ ചോദിച്ചതെന്നും മറ്റൊരു ട്വീറ്റില്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. രാജ്യത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി രാജ്യത്തിന് പുറത്തും രാജ്യത്തിനകത്തും സേവനം ചെയ്യുന്ന വാക്സിന്‍ നിര്‍മാതാക്കളെ സംഭരണം, വിതരണം എന്നിവ സംബന്ധിച്ച് നാം വഴികാട്ടേണ്ടതുണ്ടെന്നും കൃത്യമായ രൂപരേഖ ഉണ്ടാക്കേണ്ടതുണ്ടെന്നും പൂനവാല പറയുന്നു. ഓക്സഫഡ് സര്‍വകലാശാലയും ആസ്ട്ര സെനകയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡിന്റെ അവസാനഘട്ട പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് പുറമേ, കോവാക്സിന്റെ രണ്ടാം ഘട്ട ട്രയലുകളും ഇന്ത്യയില്‍ നടക്കുന്നുണ്ട്. സിഡസ് കാഡിലയുടെ മൂന്നാം ഘട്ട ട്രയലിനായുളള അനുമതിക്കായി കാത്തിരിക്കുകയാണ്.മൂന്നു വാക്സിനുകള്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ശാസ്ത്രജ്ഞരുടെ അനുമതി ലഭിക്കുകയാണെങ്കില്‍ വാക്സിന്‍ നിര്‍മാണത്തിന് ഇന്ത്യ പൂര്‍ണ സജ്ജമാണ്. എല്ലാ ഇന്ത്യക്കാരിലും ഏറ്റവും കുറഞ്ഞ സമയത്തിനുളളില്‍ എത്തിക്കുന്നതിനെ സംബന്ധിച്ച് ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നാണ് വാക്സിന്‍ നിര്‍മാണവും വിതരണവും സംബന്ധിച്ച് പ്രധാനമന്ത്രി പറഞ്ഞത്.കോവിഷീല്‍ഡ് വാക്സിന്‍ വിതരണത്തിന് തയ്യാറായി കഴിഞ്ഞാല്‍ ഏകദേശം 1000 രൂപ വാക്സിന് വില വരുമെന്ന് ജൂലൈയില്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പൂനാവാല പറഞ്ഞിരുന്നു. ഇന്ത്യക്ക് പ്രതിമാസം മൂന്ന് കോടി ഡോസ് ലഭിക്കുമെന്നും അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close