INDIANEWS

കോവിഡ് വാക്സിന്‍ വിതരണത്തിന് മഹാരാഷ്ട്രാ സര്‍ക്കാര്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു

മുംബൈ: കോവിഡ് വാക്സിന്‍ വിതരണത്തിന് മഹാരാഷ്ട്രാ സര്‍ക്കാര്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള വീഡിയോ കോണ്‍ഫറണ്‍സില്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന സീറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ആദാര്‍ പൂനാവാലയുമായി സര്‍ക്കാര്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നും താക്കറെ അറിയിച്ചു.മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് പുറമെ ഗുജറാത്ത്, പശ്ചിമ ബംഗാള്‍, കേരളം, ഹരിയാന, ഛത്തീസ്ഗഡ്, ഡല്‍ഹി മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറണ്‍സില്‍ പങ്കെടുത്തു.

കോവിഡ് വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് നിതീ ആയോഗ് അധികൃതരുമായുള്ള യോഗത്തിലും ഉദ്ധവ് പങ്കെടുക്കും. വാക്സിന്‍ വിതരണത്തിന് ആവശ്യമായ പദ്ധതി തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ കോവിഡ് വാക്സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ ഘട്ടത്തില്‍ 30 കോടി ആളുകള്‍ക്ക് വാക്സിന്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചന. ഡോക്ടര്‍മാരും നേഴ്സുമാര്‍, പോലീസുകാര്‍, ശുചീരണ തൊഴിലാളികള്‍ തുടങ്ങി കോവിഡ് പോരാട്ടത്തില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാകും പ്രഥമ പരിഗണന.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close