KERALANEWS

കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യ വകുപ്പ്; വാക്‌സിനേഷന് ജനങ്ങൾ അറിയേണ്ടേത്

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യ വകുപ്പ് നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണുകളിലും പുറത്തും കോവിഡ് വാക്സിനേഷന്‍ നല്‍കുന്നത് സംബന്ധിച്ച വിശദമായ നടപടിക്രമങ്ങള്‍ പുറത്തിറക്കി. വാക്‌സിനേഷനായി കേന്ദ്രങ്ങളില്‍ തിരക്ക് പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. രണ്ടാം ഡോസ് എടുക്കാനുള്ളവര്‍ക്കും സ്വകാര്യ ആശുപത്രികളില്‍ ആദ്യ ഡോസ് എടുത്ത് രണ്ടാം ഡോസ് ലഭിക്കാത്തവര്‍ക്കും പ്രത്യേക ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് വാക്‌സിനേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. എം.ജി. ശിവദാസ് അറിയിച്ചു.

കണ്ടെയ്ന്‍മെന്റ് സോണുകളിലെ കോവിഡ് വാക്‌സിനേഷനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

1. ആശുപത്രികള്‍ കേന്ദ്രീകരിച്ച് മാത്രമേ വാക്‌സിനേഷനുണ്ടാകൂ. വാക്‌സിന്‍ നല്‍കേണ്ട ആശുപത്രി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണിലാണെങ്കില്‍ സമീപത്തെ ഒരു ഔട്ട്‌റീച്ച് കേന്ദ്രത്തില്‍ വെച്ച് വാക്‌സിനേഷന്‍ നല്‍കുന്നതായിരിക്കും. ഇതിനായി ഒരു കേന്ദ്രം കോവിഡ് വാക്‌സിന്‍ പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ പ്രകാരം ക്രമീകരിക്കും.

2.വാക്‌സിനേഷന്‍ സെന്ററുകളില്‍ തിരക്ക് ഒഴിവാക്കുന്നതിന് മണിക്കൂറില്‍ പരമാവധി 20 പേര്‍ക്കായിരിക്കും വാക്‌സിന്‍ നല്‍കുക. വാര്‍ഡ് അംഗം, ആശ വര്‍ക്കര്‍, ഫീല്‍ഡ് സ്റ്റാഫ്, ഹെല്‍ത്ത് വൊളന്റിയര്‍, പാലിയേറ്റീവ് നഴ്‌സ് എന്നിവരാണ് വാക്‌സിനെടുക്കാനുള്ളവരെ മൊബിലൈസ് ചെയ്യേണ്ടത്. ഇവര്‍ക്ക് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ടൈം സ്ലോട്ടാണ് അനുവദിക്കുക. നിശ്ചിത സമയത്ത് കേന്ദ്രത്തിലെത്തി വാക്‌സിനെടുത്ത് മടങ്ങണം.

3.കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നേരിട്ടെത്തി രജിസ്‌ട്രേഷന്‍ നടത്താനോ സ്‌പോട്ട് അലോട്ട്‌മെന്റോ ഉണ്ടായിരിക്കുന്നതല്ല. മുന്‍ഗണനാക്രമം അനുസരിച്ചാണ് വാക്‌സിന്‍ വിതരണം നടത്തുക.

4.സെക്കന്‍ഡ് ഡോസ് എടുക്കാനുള്ളവര്‍ക്കാണ് മുന്‍ഗണന. ഇതില്‍ തന്നെ ആദ്യ ഡോസ് എടുത്ത് 55 ദിവസത്തിനു മുകളിലുള്ളവര്‍ക്കാണ് ആദ്യ പരിഗണന. ആദ്യ ഡോസിനു ശേഷം 5055 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്കാണ് രണ്ടാമത്തെ പരിഗണന. ആദ്യ ഡോസ് കഴിഞ്ഞ് 4249 വരെ ദിവസം കഴിഞ്ഞവരെയാണ് പിന്നീട് പരിഗണിക്കുക. രണ്ടു പേര്‍ക്ക് ഒരേ തീയതി ഡ്യൂ ഡേറ്റ് ആയി വാല്‍ പ്രായം കൂടിയ വ്യക്തിക്ക് മുന്‍ഗണന നല്‍കും. ആദ്യ ഡോസ് എടുക്കാത്ത മുതിര്‍ന്ന പൗരന്മാരാണ് മുന്‍ഗണനാ ക്രമത്തില്‍ അടുത്തത്.

കോവിഡ് പോസിറ്റീവായി ഹോം ഐസൊലേഷനില്‍ കഴിയുന്നവര്‍, കോവിഡ് പോസിറ്റീവായവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട് ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍, യാത്ര കഴിഞ്ഞെത്തി ഹോം ക്വാറന്റൈനില്‍ കഴിയുവര്‍, പനി മറ്റ് രോഗലക്ഷണങ്ങളുളളവര്‍, മറ്റേതെങ്കിലും പകര്‍ച്ചവ്യാധികളുള്ളവര്‍ എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതല്ല.

സ്വകാര്യ ആശുപത്രികളില്‍ കോവാക്‌സിന്‍ ആദ്യ ഡോസ് എടുത്തിട്ടുള്ളവര്‍ രണ്ടാം ഡോസിനായി ബുധന്‍, ഞായര്‍ ഒഴികെയുള്ളവര്‍ക്ക് എല്ലാ ദിവസവും ഇടപ്പള്ളി ഫാമിലി ഹെല്‍ത്ത് സെന്ററില്‍ നിന്ന് വാക്‌സിന്‍ നല്‍കുന്നതാണ്.പ്രധാന താലൂക്ക് ആശുപത്രികള്‍, ജനറല്‍ ആശുപത്രി മുവാറ്റുപുഴ, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ മെയ് 15 മുതല്‍ എല്ലാ ശനിയാഴ്ചയും വാക്‌സിന്‍ ലഭിക്കുന്നതാണ്. തദ്ദേശ സ്ഥാപനത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലായിരിക്കും, സ്വകാര്യ ആശുപത്രികളില്‍ നിന്ന് ആദ്യ ഡോസ് വാക്‌സിനെടുക്കുകയും രണ്ടാം ഡോസ് ലഭിക്കാതിരിക്കുകയും ചെയ്തവര്‍ക്കായുള്ള വാക്‌സിനേഷന്‍ കേന്ദ്രം പ്രവര്‍ത്തിക്കുക.ജില്ലയില്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close